പൂജാരിമാര്‍ക്കും സിക്ക് പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം; പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി
ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനവുമായി ആംആദ്മി പാര്‍ട്ടി. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ പുരോഹിതന്മാര്‍ക്കും ഓണറേറിയം നല്‍കും.
അവര്‍ക്ക് പ്രതിമാസം 18,000 രൂപ നല്‍കും. പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളാണ് പ്രഖ്യാപനം നടത്തിയത്.
പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്ന പേരിലാണ് പദ്ധതി. രജിസ്ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു.
ഇതിനു കീഴില്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഓണറേറിയം നല്‍കാനുള്ള വ്യവസ്ഥയുണ്ട്. പ്രതിമാസം ഏകദേശം 18,000 ഓണറേറിയം നല്‍കും.
കേജരിവാള്‍ വ്യക്തമാക്കി. ഇത് രാജ്യത്ത് ആദ്യമായാണ്. ആചാരങ്ങള്‍ തലമുറകളോളം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വിഭാഗമാണ് പുരോഹിതര്‍. അവര്‍ ഒരിക്കലും അവരുടെ കുടുംബത്തെ ശ്രദ്ധിച്ചിട്ടില്ല.
അവരെ മറ്റുള്ളവരും വേണ്ടുംവിധം പരിഗണിച്ചിട്ടില്ല. അത്തരത്തിലുള്ളഴര്‍ക്കാണ് പുതിയ പദ്ധതിയെന്നും കേജരിവാള്‍ പറഞ്ഞു.

