ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക്

Breaking News Health India

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തിന്, ഏതാണ്ട് 50 കോടി ആളുകള്‍ക്ക് ക്ഷയരോദ അണുബാധയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല.

 

ഓരോ വര്‍ഷവും രാജ്യത്ത് 21 ലക്ഷം പേര്‍ക്ക് പുതുതായി രോഗമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ലോക് സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ കണക്ക്. ദേശീയ ക്ഷയനിവാരണ പദ്ധതി പ്രകാരം എല്ലാവര്‍ക്കും രോഗ നിര്‍ണ്ണയവും ചികിത്സയും സൌജന്യമാണ്.

 

ഒരു ലക്ഷം ആളുകള്‍ക്ക് ഒന്ന് എന്ന തോതില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ടി.ബി.സി. ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും രണ്ടു പേര്‍ ക്ഷയം പിടിപെട്ട് മരിക്കുന്നു. ആര്‍ ‍. എന്‍ ‍.ടി.പി.സി.യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു വര്‍ഷം ലോകത്ത് 86 ലക്ഷം ക്ഷയരോഗികള്‍ പുതുതായി ഉണ്ടാകുമ്പോള്‍ അതിന്റെ നാലിലൊന്ന് ഇന്ത്യയിലാണെന്നാണ്.

Leave a Reply

Your email address will not be published.