തെലുങ്കാനയില്‍ ആരാധനാലയം കത്തിച്ചു
തദൂര്‍ : തെലുങ്കാനയിലെ തദൂറില്‍ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ക്രൈസ്തവ ആരാധനാലയം അഗ്നിക്കിരയാക്കി. കഴിഞ്ഞ ആഴ്ച തദൂറിലെ പരിമള ബ്യൂട്ടിഫുള്‍ ചര്‍ച്ചിന്റെ ആരാധനാലയമാണ് ഒരു സംഘം അക്രമികള്‍ കത്തിച്ചത്.
ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബൈബിളുകള്‍ , ക്രൈസ്തവ ഗ്രന്ഥങ്ങള്‍ , സംഗീത ഉപകരണങ്ങള്‍ എന്നിവ തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തതായി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡി. ശ്രീനിവാസ് പറഞ്ഞു.
ഇവിടെ 70 ഓളം വിശ്വാസികള്‍ ആരാധനയ്ക്കായി കടന്നു വരുന്നുണ്ട്. പാസ്റ്റര്‍ ശ്രീനിവാസ് കഴിഞ്ഞ 6 വര്‍ഷമായി ഈ സഭയില്‍ ശുശ്രൂഷിക്കുന്നു. പുതുതായി ആത്മാക്കള്‍ കടന്നു വരുന്നതിനാല്‍ ചിലര്‍ക്ക് നേരത്തേ മുതല്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.