റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു

റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു

Breaking News Middle East West Asia

റോക്കറ്റുകള്‍ പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ അവിടെത്തന്നെ തുടരുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു

ലെബനനില്‍നിന്നും ഹിസ്ബുള്ള തീവ്രവാദികളുടെ റോക്കറ്റുകള്‍ നിരന്തരമായി പതിക്കുമ്പോഴും വടക്കന്‍ യിസ്രായേലിലെ പാസ്റ്റര്‍ യിസ്രായേല്‍ ഇല്ലൂസ് അവിടെനിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതെ ധൈര്യത്തോടെ അവിടത്തന്നെ തുടരുകയും കര്‍ത്തൃ ശുശ്രൂഷ ഭയമില്ലാതെ ചെയ്യുകയും ചെയ്യുന്നു.

ഒരു ക്രിസ്ത്യന്‍ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പാസ്റ്റര്‍ യിസ്രായേല്‍ ഇല്ലൂസ് പറഞ്ഞു.

ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള കിര്യത്ത് ഷ്മോണ എന്ന നഗരത്തില്‍ ഒരു ചെറിയ മിശിഹൈക സഭയെ നയിക്കുന്നു. നിലവിലെ സംഘര്‍ഷത്തില്‍ ഹിസ്ബുള്ളയുടെ നിരന്തരമായ ആക്രമണത്തിന് വിധേയമായ നഗരമാണിത്.

ജനസംഖ്യയില്‍ ഭൂരിഭാഗവും ഭയന്ന് പാലായനം ചെയ്തുവെങ്കിലും പാസ്റ്റര്‍ ഇല്ലൂസും അദ്ദേഹത്തിന്റെ സഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഒരു ചെറിയ വിഭാഗം ഇവിടെത്തന്നെ തുടര്‍ന്നു.

നമ്മള്‍ ദൈവത്തിന്റെ കൈകളിലാണ്. ഇല്ലൂസ് പറഞ്ഞു. നമ്മുടെ ജീവന്‍ ഹിസബുള്ളയുടെയും ഇറാന്റെയും കൈകളിലല്ല.

നമ്മുടെ ജീവന്‍ ദൈവത്തിന്റെ കൈകളിലാണ്. അവന്‍ നമ്മളെ പിടിച്ചു നിര്‍ത്തിയിരിക്കുന്നു.

ഒരു യാഥാസ്ഥിക യഹൂദ പശ്ചാത്തലത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച ഇല്ലൂസ്, അതുപോലെ വിശ്വാസികളും ഇതേ പാതയില്‍നിന്നും കടന്നുവന്നവരാണ്.

ആളുകള്‍ സമ്മര്‍ദ്ദത്തില്‍ ആകുമ്പോള്‍ അവര്‍ ദൈവത്തിങ്കലേക്കു തിരിയുന്നു. പാസ്റ്റര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.