അയല്‍ക്കാരായ ക്രിസ്ത്യാനികളെ നിരീക്ഷിക്കാന്‍ ചൈനീസ് ഭരണകൂടം ആളുകള്‍ക്ക് പണം നല്‍കുന്നു
ബീജിംഗ്: ചൈനയില്‍ കോവിഡ് കാലത്ത് ജനം ദുരിതം അനുഭവിക്കുന്നതിനിടയില്‍ ക്രൈസ്തവരെ നിരീക്ഷിക്കുവാനായി ആളുകള്‍ക്ക് ഭരണകൂടം പണം വാഗ്ദാനം ചെയ്യുന്നു.
ചൈനയിലെ ഹെയ്ലോങ് ജിയാങ് പ്രവിശ്യയിലെ മെയ്ലിസി ഡൌര്‍ ജില്ലയിലെ ഖിഖിഹര്‍ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റാണ് ആളുകള്‍ക്ക് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്.
അയല്‍പക്കക്കാരായ ക്രൈസ്തവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, മതപരമായ പ്രസംഗം, മതപരമായ ആശയങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടോ? ഓഡിയോ-വിഷ്വല്‍ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം, ആരാധനകള്‍ , അംഗീകാരമില്ലാത്ത സഭകള്‍ , വീടുകളിലെ സ്വകാര്യ കൂടിവരവുകള്‍ മുതലായവ നിരീക്ഷിക്കുവാനാണ് ഉത്തരവ്.
ഫോണില്‍ക്കൂടിയോ, ഇ-മെയില്‍ വഴിയും, കത്തുകള്‍ എഴുതിയും അധികാരികളെ അറിയിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 500 മുതല്‍ 1000 യുവാന്‍ വരെ പ്രതിഫലം നല്‍കും. (1000 യുവാന്‍ 500 യു.എസ്. ഡോളര്‍ ).
ക്രൈസ്തവരുടെ നിയമലംഘനം കണ്ടെത്തിയാല്‍ നിയമ നടപടികളും ശിക്ഷാവിധിയും നടപ്പാക്കാനാണെന്നും ഇത് ക്രൈസ്തവരുടെ വിശ്വാസത്തിനും ആത്മീക പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ക്രൈസ്തവര്‍ ആരോപിക്കുന്നു.

