പഞ്ചാബില്‍ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി സിഖ് ഇലവന്‍

പഞ്ചാബില്‍ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി സിഖ് ഇലവന്‍

Breaking News India

പഞ്ചാബില്‍ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി സിഖ് ഇലവന്‍
ചണ്ഡിഗഡ്: പഞ്ചാബില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നുള്ള ആരോപണവുമായി സിഖ് മത തലവന്‍ ഗ്യാനി ഹര്‍പ്രീത് സിങ്.

ഈ ആചാരം വെച്ചു പൊറുപ്പിക്കത്തില്ലെന്ന് ഗ്യാനി മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ അഞ്ചിന് യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് സിഖ് സമൂഹം ഗൌരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ഗ്യാനി പറഞ്ഞു. ഞങ്ങള്‍ ഇതുവരെ പഞ്ചാബില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നില്ല.

അതിന്റെ ആവശ്യവുമില്ലായിരുന്നു. എന്നാല്‍ ഇന്ന് ആവശ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാഹചര്യങ്ങള്‍ ‍. അതിനാല്‍ നിയമത്തിനായി ആവശ്യമുന്നയിക്കുന്നതിനെക്കുറിച്ച് സിഖ് സമൂഹം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. ഗ്യാനി പറഞ്ഞു.

ചില ക്രിസ്ത്യന്‍ മിഷണറിമാര്‍ ചേര്‍ന്നു കുറച്ച് കാലമായി സിഖുകാരെ സ്വാധിനിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണ്. പഞ്ചാബിലെ സിഖുകാരെയും ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ച് അവരെ ക്രിസ്ത്യാനികളാക്കി മാറ്റുകയാണ്. ഇവയെല്ലാം സര്‍ക്കാരിന്റെ മൂക്കിനു താഴെയാണ് നടക്കുന്നത്.

ഇത്തരക്കാര്‍ക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല. തരണ്‍ തരണ്‍ ജില്ലയില്‍ തക്കര്‍പു ഗ്രാമത്തില്‍ മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ഒരു കത്തോലിക്കാ പള്ളി ആക്രമിച്ചതിന് പിന്നാലെയാണ് ഗ്യാനിയുടെ പ്രസ്താവന.

സംഭവത്തില്‍ 150 സിഖുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എഎഫ്ഐആര്‍ റദ്ദാക്കണെന്നും അറസ്റ്റിലായവരെ വിട്ടയക്കണമെന്നും ഗ്യാനി ആവശ്യപ്പെട്ടു.