കെനിയയില്‍ 36 ക്രൈസ്തവരെ കൊലപ്പെടുത്തി
വടക്കന്‍ കെനിയ: വടക്കന്‍ കെനിയയില്‍ സൊമാലിയ അതിര്‍ത്തിയിലെ ഒരു ക്വാറി മടയില്‍ ജോലി ചെയ്യുന്ന 36 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ അല്‍ ഷബാബ് ഭീകരര്‍ കൊലപ്പെടുത്തി.
ഡിസംബര്‍ 1 ന് ക്വാറിയില്‍ പണിയെടുക്കുവാന്‍ വന്ന തൊഴിലാളികളെ ഒരു സംഘം ആയുധധാരികളായ തീവ്രവാദികള്‍ നിരത്തിനിര്‍ത്തി. ഇവരില്‍ മുസ്ളീങ്ങളായ തൊഴിലാളികളെ മാറ്റി നിര്‍ത്തിയശേഷം ബാക്കിയുള്ള ക്രിസ്ത്യാനികളായ തൊഴിലാളികളോടു നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നു തലയ്ക്കു വെടിവെച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം 22ന് നെയ്റോബിയിലും സമാനമായ ആക്രമണം നടത്തിയിരുന്നു. ബസില്‍ യാത്ര ചെയ്ത ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കഴുത്തില്‍ കത്തി ഇറക്കി തടാകത്തിലേക്കു വലിച്ചെറിയുകയായിരുന്നു.
28 പേര്‍ അന്നു മരിച്ചു. അല്‍ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് വര്‍ഷങ്ങളായി ക്രിസ്ത്യാനികളെ ഉന്മൂല നാശം വരുത്തുവാന്‍ ശ്രമിക്കുകയാണ്.

