യുദ്ധവും ക്ഷാമവും, സുഡാന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദൈവവചനം പ്രത്യാശ നല്കുന്നു
ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇസ്ളാമിസ്റ്റ് സുഡാനീസ് സൈന്യവും വിമത ഗ്രൂപ്പായ ആര്‍എസ്എഫും തമ്മില്‍ ഒരു വര്‍ഷമായി നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ജനം തീരാദുഖത്തിലാണ്. ഒപ്പം ക്ഷാമവും അവരെ അലട്ടുന്നു. നല്ലൊരു ശതമാനം ആളുകളും വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്.
സുഡാന്റെ ചില ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ തീരെ കുറവായതിനാല്‍ ആളുകള്‍ അതിജീവിക്കുവാന്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നു. ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ അവര്‍ അഴുക്ക് തിന്നുന്നു. ഇലകള്‍ ഭക്ഷിക്കുന്നു.
ദശലക്ഷക്കണക്കിനു ആളുകള്‍ക്ക് ജീവന് രക്ഷാ സാമഗ്രികള്‍ കൊണ്ടുപോകുന്ന എയ്ഡ് ട്രക്കുകള്‍ തീവ്രവാദികള്‍ പതിവായി കൊള്ളയടിക്കുന്നതായി അണ്‍ഫോള്‍ഡിംഗ് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടനയുടെ പേര് വെളിപ്പെടുത്താത്ത ഒരു മിഷണറി മാധ്യമത്തോടു പറയുന്നു.
നാടുകടത്തപ്പെട്ടവരില്‍ ദുര്‍ബലരായ ഇരകളെ തേടി ലൈംഗിക ചൂഷണവും നടക്കുന്നതായി അദ്ദേഹം പറയുന്നു. ഒരു പ്രമുഖ മതത്തിന്റെ പേരില്‍ വളരെ തിന്മകളാണ് നടക്കുന്നതെന്ന് ജോണ്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന വ്യക്തി പറയുന്നു.
സുഡാനിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെ മുന്നില്‍ നിര്‍ത്തി വിശുദ്ധ ബൈബിളുകള്‍ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുകയും അത് നിരവധി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.
ഇതിലൂടെ അവര്‍ ജനങ്ങളെ കേട്ടിട്ടില്ലാത്ത ആത്മീക സത്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഒരു മിശിഹായെ രക്ഷകനായി കണ്ടെത്തുകയും അവരുടെ മോചനത്തിനായി ക്രിസ്തുവുണ്ടെന്നു അവര്‍ കണ്ടെത്തുകയും ചെയ്യുന്നു.