വിഷാദ രോഗത്തിനു എഐ സൈക്യാട്രിസ്റ്റിനെ സൃഷ്ടിച്ച് ഗവേഷകര്‍

വിഷാദ രോഗത്തിനു എഐ സൈക്യാട്രിസ്റ്റിനെ സൃഷ്ടിച്ച് ഗവേഷകര്‍

Breaking News Europe

വിഷാദ രോഗത്തിനു എഐ സൈക്യാട്രിസ്റ്റിനെ സൃഷ്ടിച്ച് ഗവേഷകര്‍

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓരോ ദിവസവും ചരിത്രം സൃഷ്ടിക്കുകയാണ്. ഒപ്പം അത്ഭുതങ്ങളും. പ്രൊഫഷണല്‍ ജോലിക്കാരെ വന്‍ തോതില്‍ ബാധിക്കുന്ന ഒരു കടന്നു കയറ്റമാണ് എഐയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ചികിത്സാ രംഗത്ത് പുതിയ വിപ്ളവം സൃഷ്ടിച്ച് എഐയുടെ സാന്നിദ്ധ്യം ചര്‍ച്ചയാകുന്നത് മാനസികാരോഗ്യ രംഗത്തു കൂടി എഐയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയാണ് യു.കെ.യില്‍നിന്നും പുറത്തിറങ്ങിയിരിക്കുന്നത്.

വിഷാദ രോഗത്തിനു മരുന്ന് നിര്‍ദ്ദേശിക്കാന്‍ എഐയുടെ സഹായം തേടുകയാണ് ടെക് വിദഗ്ദ്ധര്‍.

ഓക്സ്ഫോര്‍ഡ് സര്‍വ്വകലായിലെ സൈക്യാട്രി വിഭാഗമാണ് പെട്രുഷ്ക എന്ന പേരിട്ടിരിക്കുന്ന ഒരു എഐ ടൂള്‍ ഒരുക്കിയിരിക്കുന്നത്. വിഷാദ രോഗത്തെ ചികിത്സിക്കാനായാണ് പെട്രുഷ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലക്ഷക്കണക്കിനു ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവലോകനം ചെയ്താണ് പെട്രുഷ്ക വിഷാദ രോഗത്തിനുള്ള മരുന്ന് നിശ്ചയിക്കുക.

അഞ്ഞൂറോളം പേരുടെ വിഷാദ രോഗ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സ നിശ്ചയിക്കുകയാണ് ലക്ഷ്യം. പ്രായം, ലിംഗം, ലക്ഷണങ്ങള്‍, രോഗത്തിന്റെ തീവ്രത തുടങ്ങിയവയും ചികിത്സയുടെ പാര്‍ശ്വ ഫലവും ഒക്കെ പരിശോധിച്ച ശേഷമായിരിക്കും ചികിത്സിക്കുക.

രോഗികളെ ശക്തീകരിക്കാനുള്ള നവീനമായ മാര്‍ഗ്ഗമാണിതെന്നാണ് ഗവേഷകരുടെ വാദം. 29 ആഴ്ച നീണ്ടതായിരിക്കും ഇതു സംബന്ധിച്ച പഠനം.

എട്ടാഴ്ച കഴിയുമ്പോള്‍ തന്നെ ചികിത്സ സംബന്ധിച്ച ഏകദേശ രൂപം ലഭ്യമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മാനസികാവസ്ഥ, ഉത്ക്കണ്ഠ, ജീവിത നിലവാരം, പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവയൊക്കെ പഠന കാലയളവില്‍ ശേഖരിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് ആണ് ഇതിനുള്ള ധന സഹായം നല്‍കുന്നത്. വിപണിയില്‍ മുപ്പതില്‍പ്പരം വിഷാദ രോഗ മരുന്നുകളുണ്ട്.

എന്നാല്‍ പലരും നാലു മരുന്നുകളിലേതെങ്കിലും ഒന്നായിരിക്കും നിശ്ചയിക്കുക. എല്ലാ രോഗികള്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്.

ഓരോ രോഗിക്കും മികച്ച ചികിത്സ നല്‍കുക എന്നതാണ് ലക്ഷ്യം. രോഗികള്‍ക്ക് സ്വയം ചികിത്സയുടെ ട്രയലില്‍ പങ്കെടുക്കാം. ചെറിയൊരു സ്ക്രീനിങ്ങോടെയാണ് ഇതാരംഭിക്കുകയെന്ന് സംഘാടകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.