ഉത്തര കൊറിയയില്‍ കൂടുതല്‍ ആളുകളിലേക്ക് റേഡിയോ സുവിശേഷ സന്ദേശം എത്തിക്കുന്നു
സോള്‍ : ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ 2-ാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തരകൊറിയയില്‍ സുവിശേഷ സന്ദേശം റേഡിയോയിലൂടെ എത്തിക്കുന്ന പരിപാടി കൂടുതല്‍ വ്യാപിപ്പിക്കുന്നു.
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയുടെ ചുമതലയിലാണ് 2006-ല്‍ ഫ്രീ നോര്‍ത്ത് കൊറിയ റേഡിയോ എന്ന സംപ്രേക്ഷണം ആരംഭിച്ചത്.
വളരെ എതിര്‍പ്പുകളുണ്ടായിരുന്നിട്ടും ലക്ഷക്കണക്കിനു ആളുകളുടെ ഇടയില്‍ സുവിശേഷ പരിപാടികളും ദൈവവചന സന്ദേശങ്ങളും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ അടിമത്വത്തില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ റേഡിയോ പരിപാടികള്‍ വലിയ അനുഗ്രഹമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്ത് സുവിശേഷ പരിപാടികള്‍ക്ക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ റേഡിയോയിലൂടെയുള്ള ആത്മീക പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
24 മണിക്കൂറും പരിപാടികളുള്ളതാണ് പ്രത്യേകത. വാര്‍ത്തകള്‍ , മതേതര വീക്ഷണങ്ങള്‍ , ബൈബിള്‍ അധിഷ്ഠിതമായ പരിപാടികള്‍ , സുവിശേഷ സന്ദേശങ്ങള്‍ , ആത്മീക പരിപാടികള്‍ ഇവ അനേകരെ ക്രിസ്തുവിങ്കലേക്ക് നയിക്കുവാനിടയായിട്ടുണ്ട്.
ഉത്തരകൊറിയയിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കു മാത്രമല്ല മറ്റു വിഭാഗക്കാര്‍ക്കും വളരെ ആശ്വാസം പകരുന്ന പരിപാടികളാണ് റേഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ഒരു ജനകീയ മാധ്യമമായി കണ്ട് പരമാവധി ആളുകളിലേക്ക് റേഡിയോ പ്രക്ഷേപണ പരിപാടി എത്തിക്കാനാണ് ഐസിസിയുടെ ലക്ഷ്യം.