സഭാ പ്രവര്‍ത്തനം തുടങ്ങിയ വനിതയ്ക്ക് ജയില്‍ശിക്ഷ

സഭാ പ്രവര്‍ത്തനം തുടങ്ങിയ വനിതയ്ക്ക് ജയില്‍ശിക്ഷ

Breaking News Middle East Top News

ഇറാനില്‍ സഭാ പ്രവര്‍ത്തനം തുടങ്ങിയ വനിതയ്ക്ക് ജയില്‍ശിക്ഷ

ടെഹാറാന്‍ ‍: ഇറാനില്‍ ദൈവസഭയുടെ പ്രവര്‍ത്തനം നടത്തിയതിന് സുവിശേഷ പ്രവര്‍ത്തകയ്ക്ക് രണ്ടു വര്‍ഷം തടവു ശിക്ഷ.

അടുത്തകാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്നു സുവിശേഷ പ്രവര്‍ത്തനം നടത്തിയ ഫരീബ ഡാലിര്‍ (50) എന്ന വനിതയ്ക്കാണ് ഇറാനിയന്‍ കോടതി തടവുശിക്ഷ വിധിച്ചത്.

ഫരീബയും ഭര്‍ത്താവ് ഡോറോഷും ഉള്‍പ്പെടയുള്ള 6 പേരാണ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നത്. ഇവര്‍ ചേര്‍ന്ന് ഒരു ദൈവസഭ ആരംഭിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ഇറാന്‍ സുരക്ഷാ സേന പ്രവര്‍ത്തകര്‍ 2021 ജൂലൈ 19-ന് ആരാധനാ സ്ഥലം റെയ്ഡ് നടത്തി എല്ലാവരെയും അറസ്റ്റു ചെയ്തിരുന്നു.

ഭരണഘടനയുടെ 18-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി ക്രിസ്ത്യന്‍ ചര്‍ച്ച് സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കേസില്‍ ഫരീബയും ഡോറോഷും 50 ദിവസത്തോളം തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞിരുന്നു.

പിന്നീട് ഫരീബയെ ഖാര്‍ചക്ക് വനിതാ ജയിലിലേക്കും ഡോറോഷിനെ ഗ്രേറ്റര്‍ ടെഹ്റാന്‍ ജയിലിലേക്കും മാറ്റുകയായിരുന്നു.

ഫരീബയെ ഇപ്പോള്‍ കുപ്രസിദ്ധമായ എവിന്‍ പ്രിസണിലേക്ക് ആണ് അയച്ചത്. ദൈവമക്കള്‍ ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക.