18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

Africa Breaking News

നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

അബുജ: ക്രൈസ്തവ കൂട്ടക്കൊല തുടരുന്ന നൈജീരിയായില്‍ മുസ്ളീം തീവ്രവാദികള്‍ ഒറ്റ രാത്രിയില്‍ 18 ക്രൈസ്തവരെ കൊലപ്പെടുത്തുകയും 92 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

ഏപ്രില്‍ 26-ന് കഡുന സംസ്ഥാനത്തെ കൌറു കൌണ്ടിയിലെ നാലു ഗ്രാമങ്ങളില്‍ ഫുലാനി മുസ്ളീങ്ങള്‍ നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായത്.

ഉങ്വാന്‍ റിമി ഗ്രാമത്തില്‍ 11 പേരും, ഉങ്വാന്‍ മഗാജി ഗ്രാമത്തില്‍ 6 പേരും കിതക്കും ഗ്രാമത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് ചാവായി ഡെവലപ്മെന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആബില്‍ ഹാബില അദാവു പറഞ്ഞു.

ആയുധ ധാരികളായ അക്രമികളെത്തി കൂട്ടക്കൊല നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 27 വയസു മുതല്‍ 102 വയസ്സുള്ള വ്യക്തി വരെയുണ്ട്. ആക്രമണത്തില്‍ 7 ക്രൈസ്തവര്‍ക്ക് പരിക്കേറ്റു.

92 വീടുകളും ഡസന്‍ കണക്കിനു വാഹനങ്ങളും കത്തിച്ചു. രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചുകൊണ്ടുപോയി. നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളില്‍ 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം 4,650 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ക്രൈസ്തവരെ ആക്രമിക്കുന്ന ലോകരാഷ്ട്രങ്ങളില്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം നൈജീരിയ ഏഴാം സ്ഥാനത്താണ്.