ഇന്ത്യാക്കാര്‍ ഫോണില്‍ എത്ര സമയം ചിലവഴിക്കുന്നു; ഇതാ കണക്കുകള്‍
ന്യൂഡെല്‍ഹി: മനുഷ്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രധാനപ്പെട്ട ഭാഗമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയിലെ 84 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഉറക്കമുണര്‍ന്നതിനുശേഷം 15 മിനിറ്റു വരെ ഫോണില്‍ സമയം ചിലവഴിക്കുന്നവരാണ്.
ഒരു ശരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ഒരു ദിവസം ഏകദേശം 80 തവണ വരെ ഫോണ്‍ എടുക്കാറുണ്ടെന്നും ഉണര്‍ന്നിരിക്കുന്നതിന്റെ 31 ശതമാനം സമയവും ഫോണില്‍ ചിലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010-ല്‍ 100 ശതമാനം ആളുകളും ഫോണ്‍ കൂടുതലായി ഉപയോഗിച്ചിരുന്നത് കോളുകള്‍ക്കും ടെക്സ്റ്റുകള്‍ക്കും ആയിരുന്നു.
2023-ല്‍ ഇത് 20 മുതല്‍ 25 ശതമാനം മാത്രമായി കുറഞ്ഞു. എന്നാല്‍ സെര്‍ച്ചിംഗ് , ഗെയിമിംഗ്, ഷോപ്പിംഗ്, ഓണ്‍ലൈന്‍ ഇടപാടുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്കാണ് ഫോണ്‍ ഉപയോഗം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
18 മുതല്‍ 24 വരെ പ്രായക്കാര്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ യുട്യൂബ് ഷോര്‍ട്ട്സ് എന്നിവയ്ക്കായി കൂടുതല്‍ സമയം കണ്ടെത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

