72 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ മരണത്തിനു മുമ്പ് സംസാരിച്ചത് ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്

72 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ മരണത്തിനു മുമ്പ് സംസാരിച്ചത് ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്

Breaking News USA

72 വര്‍ഷം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ മരണത്തിനു മുമ്പ് സംസാരിച്ചത് ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്

ഡാളസ്: ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനായിരുന്നു മാര്‍ച്ച് 11-ന് യു.എസ്എയിലെ ടെക്സാസിലെ ഡാളസില്‍ ഈ ലോകത്തോട് വിട പറഞ്ഞ പോള്‍ അലക്സാണ്ടര്‍. തന്റെ 72 വര്‍ഷത്തെ ജീവിതം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ചുകൊണ്ടായിരുന്നു.

1952-ല്‍ ആറാമത്തെ വയസില്‍ പോളിയോ പിടിപെട്ട് കഴുത്തു മുതല്‍ താഴോട്ട് പൂര്‍ണ്ണമായും തളര്‍ന്നു പോയി. സാധാരണ കൊച്ചുകുട്ടികളെപ്പോലെ ഓടിച്ചാടി കളിച്ചിരുന്ന പോള്‍ അപ്രതീക്ഷിതമായാണ് തളര്‍ന്നു വീണത്.

ശ്വസിക്കാന്‍ വായു മര്‍ദ്ദം ഉപയോഗിക്കുന്ന വലിയ സിലിണ്ടര്‍ മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ ഒതുങ്ങുകയായിരുന്നു. തന്റെ ശരീരത്തിന്റെ മുക്കാല്‍ ഭാഗവും പോളിയോ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 18 മാസം ആശുപത്രിയില്‍ ചിലവഴിച്ചു.

മാതാപിതാക്കള്‍ ദിവസവും പോളിനെ സന്ദര്‍ശിക്കുകയും ഒടുവില്‍ 1953 ക്രിസ്തുമസ് കാലത്ത് വീട്ടിലേക്കു കൊണ്ടുപോവുകയും ചെയ്തതായി അഭിമുഖങ്ങളില്‍ അദ്ദേഹം കുറിച്ചു.

ഡാളസിലെ ഒരു പെന്തക്കോസ്തു സഭയിലെ അംഗങ്ങളായ പോളിന്റെ മാതാപിതാക്കള്‍ മകനുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുപോന്നു.

പിതാവ് ചിലപ്പോള്‍ അവനെ തന്നോടൊപ്പം കൊണ്ടുപോകുമെന്നും അത്തരം നിമിഷങ്ങളില്‍ വികാരാധീനനായി കാണുമെന്നും പോളിന്റെ സഹോദരന്‍ ഫിലിപ്പ് പറഞ്ഞു. അതുകൊണ്ടാണ് പോള്‍ മരിക്കുന്നതിനു മുമ്പ് ദൈവസ്നേഹത്തെക്കുറിച്ച് സംസാരിച്ചത്.

അവന്‍ അതിജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇരുമ്പ് ശ്വാസകോശത്തില്‍ പോളിയോ ബാധിച്ച് മറ്റു പല കുട്ടികളും ആശുപത്രിയില്‍ മരിച്ചു.

എന്നാല്‍ ഏറ്റവും ദീര്‍ഘകാലം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ചതിന്റെ റിക്കോര്‍ഡും പോളിനു സ്വന്തം.

ഒരു അദ്ധ്യാപകന്റെ സഹായത്തോടെ പോള്‍ 1967-ല്‍ 21-ാം വയസില്‍ ഡബ്ളിയുഡബ്ളിയു സാമുവല്‍ അലക്സാണ്ടര്‍ ഹൈസ്കൂളില്‍ തന്റെ ക്ളാസ്സില്‍ രണ്ടാമനായി ബിരുദം നേടി.

തുടര്‍ന്നു കോളേജിലും ചേര്‍ന്നു. ആദ്യം ഡാളസിലെ സതേണ്‍ മെഥെഡിസ്റ്റ് യൂണിവേഴ്സിറ്റിയിലും തുടര്‍ന്ന് ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലും പോയി.

1978-ല്‍ ബിരുദം നേടി. 1984-ല്‍ നിയമ ബിരുദവും സമ്പാദിച്ചു. 1986-ല്‍ ബാര്‍ പരീക്ഷ പാസ്സായ ശേഷം ഡാളസിലും ഫോര്‍ട്ട് വര്‍ത്തിലും അഭിഭാഷകനായി നിയമത്തിലും വൈദഗ്ദ്ധ്യം നേടി.

2022-ല്‍ തന്റെ സുഹൃത്ത് ക്രിസ്റ്റഫര്‍ ആള്‍സ്റ്ററുമായുള്ള ഒരു അഭിമുഖത്തില്‍ തന്റെ തളര്‍വാദം ബാധിച്ചതിന്റെ നരക തുല്യമായ അനുഭവം വിശദീകരിച്ചു.

എന്നാല്‍ തന്റെ കഷ്ടപ്പാടുകള്‍ക്കിടയില്‍ അവന്റെ മാതാപിതാക്കള്‍ അവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പോള്‍ പ്രത്യേകം എടുത്തു പറഞ്ഞു. അത് ദൈവത്തിന്റെ സ്നേഹമായിരുന്നുവെന്ന് അദ്ദേഹം ഓര്‍പ്പിച്ചു.

എനിക്കൊരു ജീവിതകാലം മുഴുവന്‍ അവരോടൊപ്പം ജീവിച്ചു അത് അതിശയകരമായിരുന്നു തന്റെ അന്തരിച്ച മാതാപിതാക്കളെപ്പറ്റി അദ്ദേഹം പറഞ്ഞു.

അവര്‍ ദൈവസ്നേഹത്തെക്കുറിച്ചാണ് എന്നോടു സംസാരിക്കുന്നത്. അവരുടെ ഛായാചിത്രങ്ങള്‍ തന്റെ അടുത്തായി സൂക്ഷിച്ചുവച്ചിരിക്കുന്നു. പരിമിതികള്‍ കണക്കിലെടുക്കാതെ ലക്ഷ്യം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും പോള്‍ വിശദീകരിച്ചു.

ഒരു നീണ്ട പ്ളാസ്റ്റിക് സ്റ്റിക് ഉപയോഗിച്ച് വായ്കൊണ്ട് എഴുതാനും പെയിന്റ് ചെയ്യാനും അദ്ദേഹം അഗ്രഗണ്യനായിരുന്നു. 2020-ല്‍ അദ്ദേഹം ഒരു ആത്മകഥ പുറത്തിറക്കി.