കടലില്‍ അകപ്പെട്ട 3 അംഗ കുടുംബത്തെ രക്ഷിക്കാന്‍ 13 കാരന്‍ നീന്തിയത് 4 മണിക്കൂര്‍

കടലില്‍ അകപ്പെട്ട 3 അംഗ കുടുംബത്തെ രക്ഷിക്കാന്‍ 13 കാരന്‍ നീന്തിയത് 4 മണിക്കൂര്‍

Breaking News Europe

കടലില്‍ അകപ്പെട്ട 3 അംഗ കുടുംബത്തെ രക്ഷിക്കാന്‍ 13 കാരന്‍ നീന്തിയത് 4 മണിക്കൂര്‍

ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്യുന്ന അത്ഭുത പ്രവര്‍ത്തികള്‍ ഓരോ ദിവസവും വര്‍ണ്ണിക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയായില്‍നിന്നുള്ള അത്തരമൊരു വാര്‍ത്ത കൂടി പുറത്തു വരുന്നു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയായില്‍ അപ്പല്‍ബീ കുടുംബത്തില്‍പ്പെട്ട ഒരു മാതാവ് 3 മക്കള്‍ എന്നിവര്‍ അവധിക്കാലം ആഘോഷിക്കാനായി പെര്‍ത്തില്‍നിന്നും 125 മൈല്‍ അകലെയുള്ള ക്വിന്‍ഡലപ്പിലേക്ക് കയാക്കുകളിലും പാഡില്‍ ബോര്‍ഡുകളിലുമായി പോയി.

ഈ സമയം കാറ്റ് അവരെ ജിയോഗ്രാഫ് ബേയില്‍നിന്ന് കൂടുതല്‍ അകലേക്ക് തള്ളിവിട്ടു. ഭയപ്പെട്ടു പോയ അമ്മ ജോവാന്‍ തന്റെ 13 വയസ്സുള്ള മകന്‍ ഓസ്റ്റിനെ സഹായം തേടാനായി കരയിലേക്ക് കയാക്കില്‍ പറഞ്ഞു വിട്ടു.

അല്‍പം ദൂരം പിന്നിട്ടപ്പോള്‍ ഓസ്റ്റിന്റെ ബോട്ടില്‍ വെള്ളം നിറഞ്ഞു. അവന്‍ ആദ്യത്തെ 2 മണിക്കൂര്‍ തന്റെ ലൈഫ് ജാക്കറ്റും ധരിച്ച് നീന്തി. ഇത് ധരിച്ചുകൊണ്ട് വേഗത്തില്‍ നീന്താന്‍ തടസ്സമുള്ളതിനാല്‍ ജാക്കറ്റ് ഊരി മാറ്റി നീന്തി.

പ്രക്ഷുബ്ധമായ വെള്ളത്തില്‍ അപകടകരമായ സാഹചര്യത്തില്‍ താന്‍ ഒറ്റയ്ക്കല്ല എന്നും ദൈവം തന്നോടുകൂടെ ഉണ്ടെന്നും ഓസ്റ്റിനു മനസ്സില്‍ ഉണ്ടായിരുന്നു.

നീന്തുന്നതിനിടയില്‍ താന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഞായറാഴ്ച ചര്‍ച്ചില്‍ പോയി താന്‍ സ്നാനമേല്‍ക്കുമെന്നു തീരുമാനിക്കുകയും ചെയ്തു. അങ്ങനെ നീന്തി നീന്തി കടല്‍ത്തീരത്തില്‍ എത്തുകയും ചെയ്തു.

അപ്പോള്‍ കുഴഞ്ഞു വീണു. അതിനുശേഷം ഒന്നു ഫോണ്‍ ചെയ്യാനായി 2 കിലോമീറ്റര്‍ ഓടേണ്ടിവന്നു. ഉടനെ അധികാരികളെ കണ്ടുമുട്ടി സംഭവം വിവരിച്ചു.

എനിക്കു ബോട്ടുകള്‍ വേണം, ഹെലികോപ്റ്റര്‍ വേണം. എന്റെ കുടുംബം കടലിലാണ്. ഈ സമയം കരയില്‍നിന്നും 9 മൈല്‍ അകലെ അമ്മയും 12 കാരന്‍ സഹോദരനും 8 വയസുകാരി സഹേദരിയും പാഡില്‍ ബോര്‍ഡില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.

അങ്ങനെ അധികാരികള്‍ അവരെ രക്ഷപെടുത്തി. തന്നെയും കുടുംബത്തെയും രക്ഷിച്ചത് ദൈവമാണെന്ന് 13 കാരന്‍ പരസ്യമായി പറഞ്ഞു. കുടുംബം കര്‍ത്താവിനു നന്ദി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.