റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യം) ഉള്ള സെമിറ്റിക് വിരുദ്ധതയെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി തള്ളിക്കളഞ്ഞു.
നമുക്ക് അവരെ ആവശ്യമില്ലെന്നു ഞാന്‍ കരുതുന്നു.
ന്യുയോര്‍ക്ക് ടൈംസിനു നല്‍കിയ വിശാലമായ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ യഹൂദ വിരുദ്ധതയ്ക്ക് ഇടമുണ്ടേ എന്നു ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. രണ്ടു മണിക്കൂര്‍ നീണ്ട അഭിമുഖത്തിലുടനീളം ട്രംപ് തന്റെ യഹൂദ വിരുദ്ധതയെ അപലപിക്കുകയും യിസ്രായേലിന്റെ ശക്തമായ സഖ്യകക്ഷിയെന്ന തന്റെ റെക്കോര്‍ഡിനെ ചുറ്റിപ്പറ്റി തന്റെ നിലപാട് വ്യക്തമാക്കി.
യിസ്രായേലുമായി നല്ല ബന്ധമാണുള്ളത്. ഉദാഹരണത്തിനു എനിക്ക് യിസ്രായേല്‍ അവാര്‍ഡ് ലഭിച്ചു. അവര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്.
അത് യിസ്രായേലിനു പുറത്ത് തനിക്കു മാത്രമാണ് ആദ്യമായി നല്‍കുന്നത്. തന്റെ മകളും ഭര്‍ത്താവും മക്കളും യഹൂദരാണെന്നും ട്രംപ് തന്റെ കുടുംബത്തെ പരാമര്‍ശിച്ചു സംസാരിച്ചു.

