സുവിശേഷ പ്രവര്‍ത്തനം നടത്തിയ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; വീട് അഗ്നിക്കിരയാക്കി
കമ്പാല: ഉഗാണ്ടയില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്ത ടീം അംഗങ്ങളെ മുസ്ളീങ്ങള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവ സുവിശേഷകനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കന്‍ ഉഗാണ്ടയില്‍ ബുട്ടലെജ ജില്ലയില്‍ നബിഗന്ദ ഗ്രാമത്തില്‍ ഫിലെമോന്‍ ഷുഹയാണ് ആക്രമണത്തിനരയായത്. നബിഗന്ദ ഗ്രാമത്തിനു 3 കിലോമീറ്റര്‍ അകലെയുള്ള വലിയ ജനസാന്ദ്രതയുള്ള ഒരു വ്യവസായ മേഖലയില്‍ ടൈറ്റസ് വാനിയ (25)യ്ക്കൊപ്പം ടീമായി ജനുവരി 29-നും 30-നും നടത്താനിരുന്ന സുവിശേഷ പരിപാടിയുടെ ക്ഷണക്കത്ത് നല്‍കുവാനും മറ്റും രാവിലെ ഇറങ്ങിയവരായിരുന്നു.
സുവിശേഷ പ്രതികളും മറ്റും വിതരണം ചെയ്തപ്പോള്‍ ചില മുസ്ളീങ്ങള്‍ സുവിശേഷകര്‍ക്കു നേരെ എതിര്‍ത്തു. നിങ്ങള്‍ എന്തിനാണ് മുസ്ളീങ്ങള്‍ക്ക് ലഘുലേഖകള്‍ നല്‍കുന്നത്? ഇസ്ളാം മതത്തെ നശിപ്പിക്കാനാണോ? നിങ്ങളെ ശിക്ഷിക്കാതെ വിടില്ല എന്നു പറഞ്ഞ് ആക്രമണം തുടങ്ങി.
അവര്‍ ഫിലോമോനെ പിടികൂടി ആക്രമിച്ചു. ഞാന്‍ അല്‍പം അകലെ നിന്നതിനാല്‍ രക്ഷപെട്ടു. ജീവനെ ഭയന്നു ഓടി മാറി. ഫിലോമോനെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ പോയി.
താഴെ വീണ അദ്ദേഹം രക്തത്തില്‍ കുളിച്ചു കിടന്ന കാഴ്ച എന്നെ ഞെട്ടിച്ചു. ഉടന്‍ തന്നെ ചില വിശ്വാസികളെ കൂട്ടി മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. ചെവിക്കു സമീപം തലയുടെ വലത്തു ഭാഗത്തു ആഴത്തിലുള്ള വെട്ടേറ്റ മുറിവും വലതു കൈയ്യില്‍നിന്നും രക്തവും വരുന്നുണ്ടായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഫിലോമോനു കണ്ണുകള്‍ തുറക്കാനായില്ല.
സീരിയസായതിനാല്‍ ചര്‍ച്ചിലെ ഒരു വാനില്‍ ബുസോള്‍വേ നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചു.
സംഭവ ദിവസം രാത്രി 10.30-ന് ഫിലോമോന്റെ ഭാര്യയുടെ ഒരു ഫോണ്‍ സന്ദേശം വാനിയയ്ക്കു വന്നു. അവരുടെ വീട് കത്തിയമരുന്നു എന്നായിരുന്നു വിവരം. ഉടന്‍ തന്നെ ഞങ്ങള്‍ ചര്‍ച്ചിലെ വാനില്‍ വീട്ടിലേക്കു പാഞ്ഞു. അപ്പോഴേക്കും വീടിന്റെ നല്ലൊരു ഭാഗം കത്തി നശിച്ചിരുന്നു.
വീട്ടുകാരും സഭക്കാരും കൂടി തീ അണയ്ക്കാന്‍ ശ്രമം നടത്തി. പിന്നീട് നടത്തിയ തിരച്ചിലില്‍ കരിമ്പിന്‍ തോട്ടത്തില്‍വച്ച് തീവെച്ച ആളെ കണ്ടെത്തി. അയാളെ ചോദ്യം ചെയ്തപ്പോള്‍ ഫിലോമോന്റെ വീട് കത്തിക്കാനായി മുസ്ളീങ്ങള്‍ തനിക്ക് 5,00,000 ഉഗാണ്ട ഷില്ലിംഗ് (129 യു.എസ്. ഡോളര്‍) നല്‍കിയതായി സമ്മതിച്ചു.
പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു. ഫിലോമോന്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും മരണകരമായ വിപത്തില്‍നിന്നും ദൈവം രക്ഷിച്ചു. ഫിലോമോനും ഭാര്യയും 10,7,5 വയസ്സുള്ള 3 കുഞ്ഞുങ്ങളുമടങ്ങിയ കുടുംബത്തിന്റെ ആശ്വസത്തിനായി ഏവരും പ്രാര്‍ത്ഥിക്കുക.

