പച്ചനിറത്തിലുള്ള ഇലക്കറികള്‍ അകാല വാര്‍ദ്ധ്യക്യത്തെ തടയുന്നു
ഈ ഭൂമിയില്‍ പരമാവധി ദീര്‍ഘായുസ്സോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍ . ഇതിനായി പലരും വിവിധങ്ങളായ ചികിത്സകളും മറ്റും നടത്താറുണ്ട്.
എന്നാല്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തുകയാണെങ്കില്‍ അടുക്കളയില്‍ത്തന്നെ ഇതിനൊരു അല്‍പമെങ്കിലും പരിഹാരം വരുത്താന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
പച്ചനിറത്തിലുള്ള ഇലക്കറികള്‍ക്ക് പ്രായത്തെ തോല്‍പ്പിക്കാനുള്ള കഴിവുണ്ട്. വിറ്റാമിന്‍ സി, കെ, ഫോളിക് ആസിഡ്, അയണ്‍ , പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ സമൃദ്ധമായ കലവറയാണ് പച്ചനിറമുള്ള ഇലക്കറികള്‍ .
ഇവ നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കുകയും പ്രസരിപ്പ് നല്‍കുകയും ചെയ്യും. ഇവ പാചകം ചെയ്ത് കഴിക്കുന്നതിനേക്കാള്‍ സാലഡുകളായി കഴിക്കുന്നതാണ് ഗുണം.
പച്ചനിറത്തിലുള്ള ഇലക്കറികള്‍ക്ക് അകാല വാര്‍ദ്ധ്യക്യത്തെ തടയാനും അത്ഭുതകരമായ കഴിവുണ്ട്.

