ചുവന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

ചുവന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

Health

ചുവന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും എന്താണ് പ്രത്യേകത എന്നു നാം ചിന്തിച്ചാല്‍ പല കാരണങ്ങളുണ്ട്.

ഇവയ്ക്ക് ചുവപ്പു നിറം നല്‍കുന്നത് ഇവയില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍, ആന്തോസയാനിന്‍ പോലുള്ള ശക്തമായ ആന്റീ ഓക്സിഡന്റുകളാണ്.

ഇവകള്‍ ഹൃദയത്തെ സംരക്ഷിക്കുന്നു. ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍ എന്നിവ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ക്യാന്‍സര്‍ സാദ്ധ്യതയും ഇല്ലാതാക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. തക്കാളി, റാഡിഷ്, റെഡ് കാബേജ്, ബീറ്റ്റൂട്ട് തുടങ്ങിയ ചുവന്ന പച്ചക്കറികളും മുന്തിരി, സ്ട്രോബറി, തണ്ണിമത്തന്‍, ചെറി, ആപ്പിള്‍ തുടങ്ങിയ പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ചുവന്ന ഭക്ഷണങ്ങളിലെ ആന്റി ഓക്സിഡന്റുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചിലതരം കാന്‍സറുകള്‍ വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.