പുഴുങ്ങിയ മുട്ട പഴയരീതിയിലാക്കാം: ഭാവിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കു പ്രയോജനകരമാകും

Breaking News Health Top News

പുഴുങ്ങിയ മുട്ട പഴയരീതിയിലാക്കാം: ഭാവിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കു പ്രയോജനകരമാകും
ലണ്ടന്‍ ‍: ഒരു മുട്ട പുഴുങ്ങിയാല്‍ അത് എന്നും പുഴുങ്ങിയത് തന്നെ. എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്തിയെന്ന് ഗവേഷകര്‍ ‍. പുഴുങ്ങിയ മുട്ട വീണ്ടും പഴയ രീതിയിലാക്കാമെന്നാണ് ഇതു സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജി വെയ്സ് പറയുന്നത്.

 

ഈ കണ്ടെത്തല്‍ ഭാവിയില്‍ വിപ്ളവകരമായ പല മാറ്റങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. പുഴുങ്ങിയ മുട്ടയുടെ വെള്ളക്കരു പ്രൊട്ടീനാണല്ലോ? പുഴുങ്ങിയെടുത്ത വെള്ളക്കരു പഴയ രീതിയിലാക്കുന്നത് കട്ടിയായ പ്രൊട്ടീനിനെ വീണ്ടും പഴയ രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ഇത് ക്യാന്‍സര്‍ ചികിത്സയിലും, ബയോ ടെക്നോളജിയിലും, ഫുഡ് പ്രോസസിംഗിലും ചരിത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തമായ കണ്ടുപിടുത്തമാണെന്നും വെയ്സ് അഭിപ്രായപ്പെടുന്നു.

 

നിലവില്‍ ക്യാന്‍സര്‍ ആന്റീബയോട്ടിക്കുകള്‍ സൃഷ്ടിക്കുന്നത് ഹാംസ്റ്ററുകളുടെ അണ്ഡാശയ കോശങ്ങളില്‍നിന്നാണ്. പ്രൊട്ടീന്‍ പഴകാതിരിക്കാനാണ് ഇത്. ഇത് വലിയ ചെലവേറിയ രീതിയാണ്. എന്നാല്‍ പുതിയ കണ്ടുപിടുത്തം ചെലവു കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യു.എസും, ഓസ്ട്രേലിയയും സംയുക്തമായാണ് പഠനം നടത്തിയത്.

Leave a Reply

Your email address will not be published.