വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റം വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍
യിസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടയിലും വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റക്കാരെ വര്‍ദ്ധിപ്പിച്ച് യിസ്രായേല്‍. 2024-ല്‍ വെസ്റ്റ് ബാങ്കിലെ യിസ്രായേല്‍ പൌരന്മാരുടെ വര്‍ദ്ധനയുടെ ഇരട്ടി നിരക്കിലാണ് യഹൂദ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്.
മുന്‍ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കൂടുതല്‍ യഹൂദരെ യിസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ പാര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം താമസമാക്കിയ 12,000 പേരുള്‍പ്പെടെ നിലവില്‍ വെസ്റ്റ് ബാങ്കില്‍ 5,29,450 യഹൂദ കുടിയേറ്റക്കാരുള്ളതായാണ് കണക്ക്.
ഡൊണാള്‍ഡ് ട്രംപ് യുഎസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും കടന്നുവന്ന പശ്ചാത്തലത്തില്‍ വെസ്റ്റ് ബാങ്കിലേക്കുള്ള യഹൂദ കുടിയേറ്റക്കാരുടെ എണ്ണം 6 ലക്ഷം കടക്കുമെന്നു വിലയിരുത്തപ്പെടുന്നു.
1967-സെ യുദ്ധത്തിലാണ് യിസ്രായേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്. യഹൂദരെ പാര്‍പ്പിക്കാനായി വെസ്റ്റ് ബാങ്കില്‍ 130 സെറ്റില്‍മെന്റുകള്‍ നിര്‍മ്മിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ യഹൂദ കൂട്ടക്കൊലയെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ 800 പലസ്തീന്‍ കാരെയാണ് യിസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.