യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു

യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു

Asia Breaking News Europe

യുക്രൈന്‍ ചര്‍ച്ചില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം: വര്‍ഷിപ്പ് ലീഡറും മകളും കൊല്ലപ്പെട്ടു

റഷ്യന്‍ ഡ്രോണുകള്‍ യുക്രൈന്‍ നഗരമായ ക്വീവില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നതു തുടരുന്നു. അടുത്തിടെ ഒരു പെന്തക്കോസ്ത് ആരാധനാലയത്തില്‍ ഡ്രോണ്‍ പതിച്ച് സഭാംഗങ്ങള്‍ക്കടയില്‍ ആള്‍നാശമുണ്ടായി.

മാര്‍ച് 23-ന് ഞായറാഴ്ച ക്വീവിലെ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ കോമ്പൌണ്ടിലേക്ക് ഡ്രോണ്‍ പാഞ്ഞുവന്നു പതിച്ചു. ചര്‍ച്ചിലെ ആരാധനയ്ക്കു നേതൃത്വം കൊടുക്കുന്ന കുടുംബാംഗങ്ങളില്‍ രണ്ടുപേര്‍ മരിച്ചു.

വര്‍ഷിപ്പ് ശുശ്രൂഷ ചെയ്യുന്ന അലക്സാണ്ട്രയും ഭര്‍ത്താവ് ഒലക്സാണ്ടറും അവരുടെ അഞ്ച് വയസുള്ള മകള്‍ നിക്കോളും താമസിക്കുന്ന ഒരു കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചു.

ഒലക്സാണ്ടറും നിക്കോളും തല്‍ക്ഷണം മരിച്ചു. പ്രധാന ഗായികയായ അലക്സാണ്ട്ര സ്ഫോടനത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു. അലക്സാണ്ട്രയ്ക്കു ശസ്ത്രക്രീയ ആവശ്യമായി വന്നു.

കൂടുതല്‍ മരണകരമായ പരിക്കൊന്നും ഉണ്ടായില്ലെന്നു ചര്‍ച്ചിലെ പാസ്റ്റര്‍മാരിലൊരാളായ പാഷ ടുപ്ചിക് പറഞ്ഞു.

സംഭവം ദൈവസഭയ്ക്ക് കനത്ത ആഘാതവും ദുഖവും ഉണ്ടാക്കിയെന്ന് ഒരു പാസ്റ്ററായ വിറ്റാലി ബോണ്ടാരെങ്കോ പറഞ്ഞു.

അവരുടെ ഭൌമിക നഷ്ടങ്ങളേക്കാള്‍ നിത്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.