യെരുശലേം ദൈവാലയത്തിലുപയോഗിച്ചിരുന്ന നാണയം കണ്ടെത്തി

യെരുശലേം ദൈവാലയത്തിലുപയോഗിച്ചിരുന്ന നാണയം കണ്ടെത്തി

Breaking News Middle East

യെരുശലേം ദൈവാലയത്തിലുപയോഗിച്ചിരുന്ന നാണയം കണ്ടെത്തി
യെരുശലേം: യെരുശലേം ദൈവാലയത്തില്‍ നികുതി അടയ്ക്കാനായി ഉപയോഗിച്ചിരുന്ന പുരാതന വെള്ളി നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യിസ്രായേല്‍ മക്കള്‍ പെസഹാ ആചരണത്തിന്റെ ഭാഗമായി നികുതി പണം അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഷെക്കേല്‍ നാണയമാണ് കണ്ടെടുത്തത്. പഴയ യെരുശലേമില്‍ ദാവീദ് ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്ന പുരാതന കോട്ടയുടെ ജാഫാ വാതിലിനുള്ളില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് ഷെക്കേല്‍ നാണയം കണ്ടെടുത്തത്.

ലെബെനോനിലെ പുരാതന നഗരമായ ടയറില്‍നിന്നും ദൈവാലയത്തിലേക്കു വന്നവര്‍ കൊണ്ടുവന്നതായിരിക്കാം ഈ നാണയങ്ങളെന്നാണ് ഗവേഷകരുടെ വാദം. ബിസി 25-നും എഡി 66-നും ഇടയിലാണ് ടയറന്‍ നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നത്.

എഡി 70-ല്‍ യെരുശലേം ദൈവാലയം തകര്‍ക്കപ്പെട്ടതിനു ശേഷം പ്രദേശം റോമന്‍ അധിനതയിലായിത്തീര്‍ന്നു. 2000 വര്‍ഷം മുമ്പുപയോഗിച്ചിരുന്ന ഈ അമൂല്യ നാണയം പുരാവസ്തു ഗവേഷകര്‍ യിസ്രായേല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.