യിസ്രായേലില്‍ എംബസി തുറക്കാന്‍ ബഹ്റൈന്‍

യിസ്രായേലില്‍ എംബസി തുറക്കാന്‍ ബഹ്റൈന്‍

Breaking News Middle East

യിസ്രായേലില്‍ എംബസി തുറക്കാന്‍ ബഹ്റൈന്‍
മനാമ: യിസ്രായേലില്‍ ആദ്യ സ്ഥാനാപതിയെ നിയമിക്കാനൊരുങ്ങി ബഹ്റൈന്റെ സുപ്രധാന നീക്കം. ഖാലിദ് യൂസഫ് അല്‍ ജലാമയാണ് സ്ഥാനാപതിയാകുന്നത്.

ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ 2020 സെപ്തംബറില്‍ ഒപ്പുവെച്ചതിനുശേഷമുള്ള സുപ്രധാന നിയമനമാണിത്. എംബസി ആരംഭിക്കാനുള്ള ബഹറൈന്റെ തീരുമാനത്തെ യിസ്രായേല്‍ സ്വാഗതം ചെയ്തു.

ഉടന്‍തന്നെ ബഹ്റൈനില്‍നിന്നും ഒരു സംഘം എംബസി ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി യിസ്രായേല്‍ സന്ദര്‍ശിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ യിസ്രായേല്‍ -അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.