ഇന്തോനേഷ്യയില്‍ സേവനത്തോടൊപ്പം നേഴ്സ് സുവിശേഷവും പങ്കുവെയ്ക്കുന്നു

ഇന്തോനേഷ്യയില്‍ സേവനത്തോടൊപ്പം നേഴ്സ് സുവിശേഷവും പങ്കുവെയ്ക്കുന്നു

Breaking News Middle East Top News

ഇന്തോനേഷ്യയില്‍ സേവനത്തോടൊപ്പം നേഴ്സ് സുവിശേഷവും പങ്കുവെയ്ക്കുന്നു

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഒരു പ്രാദേശിക നേഴ്സായ യുവതി താന്‍ പരിചരിക്കുന്ന രോഗികളുടെ വീടുകളില്‍ യേശുക്രിസ്തുവിന്റെ സത്യസുവിശേഷം ഭയമില്ലാതെ പങ്കുവെയ്ക്കുന്നതായി ഒരു ക്രിസ്ത്യന്‍ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യത്ത് ക്രൈസ്തവര്‍ക്ക് ആരാധനകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പരിമിതികളും നിയന്ത്രണങ്ങളുമുള്ളപ്പോഴാണ് തന്റെ പൊതു സേവനത്തോടൊപ്പം കര്‍ത്താവിനെ സാക്ഷീകരിക്കാനും നേഴ്സ് സമയം വെര്‍തിരിത്തിരിക്കുന്നത്.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സുവിശേഷം പങ്കുവെയ്ക്കുന്ന ഈ നഴ്സിന്റെ പേര് പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍ വാര്‍ത്തയില്‍ പരിചയപ്പെടുത്തുന്നത് ഐറിന്‍ എന്ന പേരാണ്.

ഇന്തോനേഷ്യ മറ്റു രാഷ്ട്രങ്ങളെപ്പോലെതന്നെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായി വളരെ അപകടകരമായ സ്ഥിതിവിശേഷമുള്ള രാഷ്ട്രമാണെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു.

രോഗികളുടെ വീടുകളില്‍ മെഡിക്കല്‍ സാധനങ്ങളും സേവനങ്ങളും എത്തിക്കുന്നതിനോടൊപ്പം അവരുമായി സുവിശേഷം പങ്കുവെയ്ക്കുവാനും നേഴ്സിനെ ഉപയോഗിക്കുന്നു.

രോഗികളുടെ അടുക്കല്‍ അവരുടെ വീടുകളില്‍ കടന്നുചെന്ന് യേശുക്രിസ്തുവിന്റെ സുവാര്‍ത്ത അറിയിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കു ലഭിച്ചിരിക്കുന്നു. എല്ലാ സമയത്തും ഈ കര്‍ത്തവ്യം നിറവേറ്റുന്നു. ഇതു സംബന്ധിച്ച് നേഴ്സ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.