കറിവേപ്പില കളയരുത്

കറിവേപ്പില കളയരുത്

Breaking News Health

കറിവേപ്പില കളയരുത്
ഭക്ഷണത്തിനു സ്വാദ് ഉണ്ടാകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എന്നാല്‍ കറിവേപ്പില പലരും കഴിക്കാറില്ല.

കറിവേപ്പിലയില്‍ കടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇത് ആരും കളയില്ല. അയണ്‍ ‍, കാല്‍സ്യം, വിറ്റാമിനുകള്‍ ‍, ഫോളിക് ആസിഡുകള്‍ എന്നിവയുടെ കലവറയാണ് കറിവേപ്പില.

ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഈ ഔഷധയില രോഗപ്രതിരോധ ശേഷി കൂട്ടുന്നു. കൊളസ്ട്രോള്‍ പ്രമേഹം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.

ദഹനത്തെ സഹായിക്കുന്നതുമൂലം വയറിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നു. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ മോരില്‍ അരച്ചു ചേര്‍ത്തോ കുടിക്കാവുന്നതാണ്. ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്.