ചൈനയില്‍ ക്രൈസ്തവ പ്രവര്‍ത്തകനെ ജയിലിലടച്ചു

Breaking News Global

ചൈനയില്‍ ക്രൈസ്തവ പ്രവര്‍ത്തകനെ ജയിലിലടച്ചു
ഷെജിയാങ് : ചൈനയിലെ ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തകനും, എഴുത്തുകാരനും, അറ്റോര്‍ണിയുമായി പ്രവര്‍ത്തിക്കുന്ന സാന്‍ എയ്സങ്ങിനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു.

 

ഷെജിയാങ് പ്രവിശ്യയിലെ തന്റെ സ്വവസതിയില്‍ നവംബര്‍ 3-ന് ചൈനീസ് നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഉദ്യോഗസ്ഥരെത്തി റെയ്ഡ് ചെയ്തതിനു ശേഷമാണ് അറസ്റ്റു ചെയ്തത്. തന്റെ കമ്പ്യൂട്ടര്‍ ‍, മൊബൈല്‍ ഫോണ്‍ , മറ്റ് സുപ്രധാന രേഖകള്‍ എന്നിവ പിടിച്ചെടിത്തിട്ടുണ്ട്.

 

ചൈനയില്‍ ക്രൈസ്തവ സഭകള്‍ക്കെതിരായി നടന്നു വരുന്ന അതിക്രമങ്ങള്‍ക്കും, നീതിനിഷേധത്തിനും എതിരായി ശക്തമായി പ്രവര്‍ത്തിച്ചു വരുന്ന അഭിഭാഷകനാണ്
സാന്‍ . ഇദ്ദേഹത്തെ ഒരു മാസമായി രഹസ്യ തടവറയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.