ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു

Breaking News Global

ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു
ധാക്ക: ബംഗ്ലാദേശില്‍ ന്യൂപക്ഷങ്ങളായ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്ന വന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.

 

ജനുവരി 1-നു ഞായറാഴ്ച രാത്രി ബണ്ടാര്‍ബര്‍ ജില്ലാ ആസ്ഥാനത്തെ ഒരു താമസ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 4 കുട്ടികളെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി പാര്‍പ്പിക്കുവാന്‍ നേതൃത്വം നല്‍കിയ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ഉണ്ടായി. അബുബക്കര്‍ ‍, എം.ഡി. ഹുസൈന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ ബസ്റ്റാന്‍റ് പരിസരത്തുള്ള താമസക്കാരാണ്.

 

മൂന്നാം പ്രതി രംഗമതിയിലെ രാജസ്ഥാലി സ്വദേശി സുമന്‍ കിയാങ് ഓടി രക്ഷപെട്ടു. പോലീസ് രക്ഷപെടുത്തിയ 4 കുട്ടികളും 9 മുതല്‍ 13 വയസുവരെ പ്രായമുള്ളവരാണ്. റൗങ്ചാരി ഉപാസിലയിലെ ബെറ്റ്ചിറയില്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍ ‍.

 

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍ കുട്ടികളെയും ബുദ്ധമതത്തിലെയും, ഹിന്ദു മതത്തില്‍പെട്ട കുട്ടികളെയും വിവിധ സ്ഥലങ്ങളില്‍ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

 

ഇവരെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടുപോയി ധാക്കയിലെ ചില മദ്രസ്സകളില്‍ എത്തിച്ച് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി മൂസ്ലീമാക്കുകയാണ് ഇത്തരത്തിലുള്ള സംഘങ്ങള്‍ ചെയ്തു വന്നിരുന്നത്.

 

അടുത്തിടെ ഇത്തരത്തില്‍ 72 കുട്ടികളെ പോലീസ് രക്ഷപെടുത്തിയിരുന്നു. സമൂഹത്തില്‍ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെയാണ് വലവീശി ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോകുന്നത്. പിന്നീടാണ് കുട്ടികള്‍ ചതി മനസ്സിലാക്കുന്നത്.

12 thoughts on “ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു

Leave a Reply

Your email address will not be published.