ഇറാക്കി മരുഭൂമിയില്‍ യിസ്രായേലിന്റെ രഹസ്യ സൈനിക താവളം; ഇറാനെതിരെ ആയിരക്കണക്കിനു ആക്രമണങ്ങള്‍ നടത്തി
ഇറാക്കിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ഒരു രഹസ്യ യിസ്രായേലി സൈനിക ഔട്ട്പോസ്റ്റ് ഇറാനെതിരെ അഞ്ച് ആഴ്ചക്കാലം ആയിരക്കണക്കിനു ആക്രമണങ്ങള്‍ നടത്താനുള്ള വേദിയായത് യിസ്രായേലിന്റെ യുദ്ധ തന്ത്രത്തിന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ഇറാനുമായുള്ള ശത്രുത പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുമ്പ് യിസ്രായേല്‍ രഹസ്യമായി താല്‍ക്കാലിക ഫോര്‍വേര്‍ഡ് ഓപ്പറേറ്റിംഗ് സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇത് അമേരിക്കയുടെ അറിവോടെയാണെന്നും വെളിപ്പെടുത്തുന്നു.
ഏകദേശം 1000 മൈല്‍ അകലെയുള്ള ഇറാനിയന്‍ സൈനികപരമായ ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ യിസ്രായേലിനു സാധിച്ചു. രഹസ്യമായാമ് സംഭവം പുറത്തറിഞ്ഞത്.
മാര്‍ച്ച് മാസം ഒരു പ്രാദേശിക ഇടയന്‍ ഒരു ഹെലികോപ്റ്റര്‍ മരുഭൂമയില്‍ കണ്ട കാര്യം ഇറാക്കി അധികാരികളെ അറിയിച്ചു.
വിവരം അറിഞ്ഞെത്തിയ ഇറാക്കി സൈന്യം പരിശോധന നടത്തുന്നതിനിടെ രഹസ്യം പുറത്തറിയാതിരിക്കാന്‍ വ്യോമ ആക്രമണം നടത്തിയതായും ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാക്കി അധികൃതര്‍ അറിയിച്ചു.
ഏകോപനമോ അംഗീകരമോ ഇല്ലാതെയാണ് ഈ പ്രവര്‍ത്തനം നടത്തിയത്.
ഇറാക്കി ലെഫ്റ്റനന്റ് ജനറല്‍ ഖൈന്‍ അല്‍- മുഹമ്മദാവി പറഞ്ഞു. ഇറാക്ക് ഇതേത്തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയില്‍ പരാതി നല്‍കുകയായിരുന്നു.

