പാസ്റ്ററെ കുരിശില്‍ തറച്ച് കൊലപ്പെടുത്തി, 14 പാസ്റ്റര്‍മാരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പ്രതി

പാസ്റ്ററെ കുരിശില്‍ തറച്ച് കൊലപ്പെടുത്തി, 14 പാസ്റ്റര്‍മാരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പ്രതി

Breaking News USA

പാസ്റ്ററെ കുരിശില്‍ തറച്ച് കൊലപ്പെടുത്തി, 14 പാസ്റ്റര്‍മാരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പ്രതി

യു.എസിലെ അരിസോണയില്‍ കഴിഞ്ഞ ഏപ്രില്‍ അവസാനത്തില്‍ ഒരു പാസ്റ്റര്‍ വില്യം ഷേണ്‍മാന്‍ (76) കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. അദ്ദേഹത്തിന്റെ ന്യൂ റിവര്‍ലെ വീട്ടിലായിരുന്നു ജഡം കാണപ്പെട്ടത്.

കുരിശിലേറ്റിയതിനോടു സമാനമായ നിലയിലായിരുന്നു ജഡമെന്ന് അന്നേ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവ സ്ഥലത്ത് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ ചെറിയ ഒരു ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നു തോന്നിയിരുന്നു.

മാരിക്കോപ്പ കൌണ്ടി ഷെരിഫിന്റെ ഡെപ്യൂട്ടി വില്‍ ജിങ്ക്സ് അന്നു പറഞ്ഞിരുന്നു. പാസ്റ്ററുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളും കണ്ടെത്തിയിരുന്നു. കുരിശിലേറ്റല്‍ പോലുള്ള ഒരു രംഗത്തില്‍ കൈകള്‍ വിടര്‍ത്തി ചുമരില്‍ ചേര്‍ത്തു വച്ചിരിക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ജൂണ്‍ മാസത്തില്‍ മറ്റൊരു നിയമ നിര്‍മ്മാണ ഏജന്‍സിയില്‍നിന്ന് പ്രത്യേക കുറ്റത്തിന് ആദ്യം ഷിഫ് എന്നൊരാളെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് മാരിക്കോപ്പ കൌണ്ടി ഷെരിഫ് ഓഫീസര്‍ ഇയാളെ ഒരു സംശയദൃഷ്ടിയില്‍ നിര്‍ത്തുകയും ചെയ്തു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചത് പോലീസിനെ ഞെട്ടിച്ചു. പ്രതി ഒരു പ്രത്യേക കാമറ അഭിമുഖത്തില്‍ ദാരുണമായ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തി.

അരിസോണയില്‍ 4 പാസ്റ്റര്‍മാരില്‍ തുടങ്ങി രാജ്യത്തുടനീളമുള്ള 14 പാസ്റ്റര്‍മാരെ കൊലപ്പെടുത്താനുള്ള തന്റെ പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു.

അവരുടെ കുരിശു മരണത്തിനായി മുള്‍ക്കിരീടങ്ങള്‍ ഒരുക്കി വെയ്ക്കാന്‍ പോലും 51 കാരനായ പ്രതി ശ്രമിച്ചു. ഇരകളില്‍ ഓരോരുത്തര്‍ക്കും ബൈബിളിലെ 10 കല്‍പ്പനകളുടെ ഒരു പകര്‍പ്പ് നല്‍കാനും പ്രതി പദ്ധതിയിട്ടിരുന്നതായി സമ്മതിച്ചു.

കാലിഫോര്‍ണിയായില്‍ താമസിച്ചിരുന്ന ഷിഫ്  ഫെഡറല്‍ ജയിലില്‍നിന്ന് നേരത്തെ മോചിതനായശേഷം വിശ്വാസ നേതാക്കളെ കൊല്ലാന്‍ ഒരു റോഡ് യാത്ര നടത്തിയിരുന്നു പ്രതി കുട്ടിക്കാലത്ത് സ്നാനമേറ്റ അരിസോണയിലായിരുന്നു കൊലപാതക ശ്രമങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

പാസ്റ്റര്‍മാരും നേതാക്കളും ആളുകളെ വഴിതെറ്റിക്കുന്നു എന്നു വിശ്വസിച്ചാണ് തന്റെ ഗൂഢപദ്ധതിക്കു പിന്നിലെ രഹസ്യമെന്നും തെളിഞ്ഞു. ഞാന്‍ പുലര്‍ച്ചെ 2 മണിക്ക് വണ്ടിയോടിച്ചു. വണ്ടി ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തു എന്നിട്ട് അവിടെ പോയി അത് ചെയ്തു. ഷോണ്‍മാനെ ശ്വാസം മുട്ടിച്ച് കൊന്നതിനുശേഷം ശരീരം കുരിശിലേറ്റലിനോടു സാമ്യമുള്ളതാക്കുകയായിരുന്നുവെന്ന് ഷിഫ് വിശദീകരിച്ചു.

എല്ലാവര്‍ക്കും ഉള്ള എന്റെ പദ്ധതി അതായിരുന്നു. ഈ ഹീനമായ കുറ്റകൃത്യം ചെയ്യാന്‍ ദൈവം എന്നെ വിളിച്ചു എന്ന് എനിക്കു തോന്നിയിട്ടില്ല എന്നിരുന്നാലും ദൈവം എന്നോടു ക്ഷമിക്കും എന്ന് ഞാന്‍ വിശ്വാസിക്കുന്നു എന്നും അയാള്‍ പറഞ്ഞു.

തന്റെ മകന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്നാല്‍ അ്ടുത്തിടെ പഴയ നിയമത്തില്‍ അതീയായ താല്‍പ്പര്യം തോന്നിയെന്നും സംശയിക്കുന്നതായി പിതാവ് ക്രിസ് ഷിഫെ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.