ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; മദ്രാസ് ഹൈക്കോടതി

Breaking News India

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിന്റെ പേരില്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി.

പാസ്സ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭര്‍ത്താവിന്റെ ഒപ്പ് ആവശ്യമാണെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍. ആനന്ദ വെങ്കടേശ് വ്യക്തമാക്കി.

സ്ത്രീ ശാക്തികരണത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്സ്പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു.

യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.