ഏഷ്യയില്‍ ചൂടു കൂടുന്നത് ഇരട്ടി വേഗത്തില്‍; പ്രത്യാഘാതങ്ങള്‍ ഗുരുതരമെന്ന്
ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തില്‍ ഏഷ്യയില്‍ ചൂടു കൂടുന്നതായി റിപ്പോര്‍ട്ട്. 1961-1990 നെ അപേക്ഷിച്ച് 1991-2024 കാലഘട്ടത്തിലെ താപനില ഇരട്ടിയാണ് ഇത് ഏഷ്യയിലെ ആവാസ വ്യവസ്ഥയ്ക്ക് കടുത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ള്യുഎംഒ) പറഞ്ഞു.
1999-2020 ലെ ശരാശരി താപനിലയേക്കാള്‍ 1.04 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവാണ് 2024-ല്‍ രേഖപ്പെടുത്തിയിരുന്നത്. ഈ മാറ്റം കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1300 ഓളം പേരാണ് മഴമൂലം കൊല്ലപ്പെട്ടിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ 2024-ല്‍ അതി ശക്തമായ ചൂട് അനുഭവപ്പെട്ടതായും തീവ്ര ഉഷ്ണ തരംഗം അനുഭവപ്പെട്ടതായും ഡബ്ള്യു എംഒ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-2024 കാലഘട്ടത്തില്‍ തിബറ്റന്‍ പീഠഭൂമി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 24 ഹിമാനികളില്‍ 23 എണ്ണത്തിലും മഞ്ഞുരുകല്‍ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്ധ്യ ഹിമാലയത്തിലും നേപ്പാളിന്റെ ഭൂരിഭാഗവും, ടിബറ്റ്, ഇന്ത്യയിലെ സിക്കിം, ടിയാന്ഷാന്റെ ഭൂരിഭാഗത്തും ചൈന കര്ഗിസ്ഥാന്, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും പര്‍വ്വത നിരയില്‍ ശൈത്യ കാലത്ത് കഠിനമായ ഹിമവീഴ്ചയും വേനല്‍ക്കാലത്ത് കടുത്ത ചൂടുമാണ് രേഖപ്പെടുത്തിയത്.

