ഭൂമിയിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ

ഭൂമിയിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ

Breaking News India

ഭൂമിയിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ

ബംഗളുരു: ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ കോസ്മിക് പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ.

2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ഡെക്സ് (ഡെസ്റ്റ് എക്സ്പെരിമെന്റ്) ആണ് നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്.

ചൊവ്വ, ശുക്രന്‍ തുടങ്ങിയ മറ്റ് ഗ്രഹങ്ങളുടെ ഇടയിലുള്ള സൂഷ്മ പൊടിപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ ആയിരം സെക്കന്റിലും കുതിച്ചെത്തുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ധൂമകേതുക്കളില്‍നിന്നും ഛിന്നഗ്രഹങ്ങളില്‍നിന്നുമുള്ള സൂഷ്മമായ പൊടിപടലങ്ങളാണിവയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിഗൂഢമായ ഉല്‍ക്കപാളിയായി രൂപപ്പെടുന്നു.

ഇവ രാത്രിയില്‍ നക്ഷത്രങ്ങളേപ്പോലെ തിളങ്ങും. ഇവ ഭൂമിയ എങ്ങനെ ബാധിക്കുമെന്നുള്ള കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ട്. അഹമ്മദാബാദിലെ ഐഎസ്ആര്‍ഒയുടെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി രൂപകല്‍പ്പന ചെയ്ത ഉപകരണമാണ് ഡെക്സ്.

വെറും നാലര വാട്സ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമാണിത്. ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.