ക്രിസ്തുവിനെ പിന്തുടരാന് ലിബര്‍ട്ടി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍: 28 ദിവസത്തെ ഡിജിറ്റല്‍ ഉപവാസം നടത്തി.
നാഷ്വില്ലി: യു.എസിലെ പ്രമുഖ എഴുത്തുകാരനും പാസ്റ്ററുമായ ഡാരന്‍ വൈറ്റ്ഹെഡിന്റെ ദൈവിക സന്ദേ ത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വെര്‍ജീനിയയിലെ ലിബര്‍ട്ടി യൂണിവേഴ്സിറ്റിയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി മാസം 28 ദിവസത്തെ ഡിജിറ്റല്‍ ഉപവാസം നടത്തി.
വൈറ്റ്ഹെഡിന്റെ ദി ഡിജിറ്റല്‍ ഫാസ്റ്റ് എന്ന പുസ്തകം നവീന യുഗത്തിലെ സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം മനുഷ്യവര്‍ഗ്ഗത്തെ പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നും ദൈവമക്കളുടെ വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നുവെന്നും ഉള്ള സന്ദേശം ഉള്‍ക്കൊണ്ട രചനയാണ്.
നമ്മുടെ സമയവും ഊര്‍ജ്ജവും സ്മാര്‍ട്ട് ഫോണിനു പകരം മറ്റെവിടെയെങ്കിലും ചിലവഴിക്കുന്നതിന്റെ പ്രയോജനങ്ങള്‍ പുസ്തകം എടുത്തു പറയുന്നു.
ടെന്നസിയിലെ നാഷ്വില്ലിയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഓഫ് ദി സിറ്റിയുടെ സ്ഥാപകനും പാസ്റ്ററുമാണ് വൈറ്റ്ഹെഡ്.
വിദ്യാര്‍ത്ഥികള്‍ 25 ദിവസം തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗം പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ, വിനോദം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, മണിക്കൂറോളം സ്ക്രോള്‍ ചെയ്ത് സമയം കളയല്‍ എന്നിവയില്‍നിന്നും വിട്ടു നിന്നു പകരം ദൈവവുമായും മറ്റുള്ളവരുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുവാനുമിടയായി.
ഇത് രണ്ടാം വാര്‍ഷിക ഡിജിറ്റല്‍ ഫാസ്റ്റിംഗാണ്. വിദ്യാര്‍ത്ഥികള്‍ വിഷമത്തിലോ, ഉല്ക്കണ്ഠാകുലരോ ആകരുത്. ലിബര്‍ട്ടിയിലെ ആത്മീക വികസനത്തിന്റെ വൈസ് പ്രസിഡന്റ് ജോഷ് പറഞ്ഞു.
ഡിജിറ്റല്‍ ഉപവാസ സമയത്ത് യൂണിവേഴ്സിറ്റിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇതിനായി സമര്‍പ്പിച്ച കുട്ടികളില്‍നിന്നും 300 ഡിജിറ്റല്‍ ഉപകരണങ്ങള്‍ യൂണിവേഴ്സിറ്റി കളക്ട് ചെയ്ത് സൂക്ഷിച്ചു.
അത്യാവശ്യം കാര്യത്തില്‍ മാത്രം ഫോണ്‍ ഉപയോഗിച്ചു. ബാക്കിയുള്ളവ ബ്ളോക്കു ചെയ്യുകയോ അവഗണിക്കുകയോ ചെയ്തു.
മൊബൈല്‍ ഉപയോഗം പരിമിതപ്പെടുത്തിയശേഷം കൂടുതല്‍ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. മനസിനു സമാധാനം ലഭിച്ചു എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ അനുഭവം പങ്കുവെച്ചു. “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കളളന് വരുന്നില്ല”. (യോഹന്നാ. 10:10) ല്‍ കര്‍ത്താവു പറയുന്നു.
നമ്മുടെ സമയം മോഷ്ടിക്കാന്‍ കഴിയുമെങ്കില്‍ നമ്മുടെ ദൌത്യത്തെയും കൊല്ലാന്‍ കഴിയുമെന്ന് സാത്താന് കണ്ടെത്തിയ ഏറ്റവും വലിയ മാര്‍ഗ്ഗങ്ങളിലൊന്നാണ് സ്മാര്‍ട്ട് ഫോണ്‍.
നമ്മുടെ സമയത്തെയും ദൌത്യത്തെയും നശിപ്പിക്കുന്നവന് നമ്മുടെ വിശ്വാസത്തെയും നശിപ്പിക്കും. നാം നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലെ ആത്മീയ സന്ദേശങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവ നാം തിരഞ്ഞെടുക്കണം.
അനാത്മീകമായതു തിരസ്കരിക്കുവാനും ബ്ളോക്കു ചെയ്യുവാനും നമുക്ക് കഴിയണം. റോമര്‍ 12:2-ല്‍ പറയുന്നു “ഈ ലോകത്തിനു അനുരൂപമാകാതെ” എന്ന അവസ്ഥ സൃഷ്ടിക്കാന്‍ ഏറ്റവും പറ്റിയ സാങ്കേതിക വിദ്യ സ്മാര്‍ട്ട് ഫോണിനേക്കാള്‍ മറ്റൊന്നില്ല.

