മനുഷ്യ രക്തത്തില്‍ പ്ളാസ്റ്റിക്; ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലെന്ന് ഗവേഷകര്‍

മനുഷ്യ രക്തത്തില്‍ പ്ളാസ്റ്റിക്; ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലെന്ന് ഗവേഷകര്‍

Breaking News Health

മനുഷ്യ രക്തത്തില്‍ പ്ളാസ്റ്റിക്; ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലെന്ന് ഗവേഷകര്‍

മനുഷ്യ രക്തത്തില്‍ മൈക്രോ പ്ളാസ്റ്റിക് കണികകള്‍ കണ്ടെത്തിയതായി ഡച്ച് ഗവേഷകര്‍ ‍. പഠനത്തിനായി പരിശോധിച്ച 77 ശതമാനം പേരിലും രക്തത്തില്‍ പ്ളാസ്റ്റിക് കണികകള്‍ കണ്ടെത്തിയതായും ഇത് ആശങ്കയുണര്‍ത്തുന്നതുമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

22 പേരിലാണ് പഠനം നടത്തിയത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പ്ളാസ്റ്റിക്കിന്റെ കണികകള്‍ ശരീരത്തിലേക്ക് കയറുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നതെന്നും ഈ പഠനത്തെ ഗൌരവമായി പരിഗണിക്കണമെന്നും ആംസ്റ്റര്‍ഡാമിലെ ഇക്കോടോക്സി കോളേജ് പ്രൊഫസര്‍ ഡിക് വെതാക്ക് പറഞ്ഞു.

പോളി പ്രൊപ്പിലിന്‍ ‍, പോളിസൈറ്റ് റൈന്‍ ‍, പോളി മിഥൈല്‍ മെതാങ്കിലേറ്റ്, പോളിത്തിലിന്‍ ‍, പോളിത്തിലിന്‍ ടെറഫ്താലേറ്റ് എന്നിങ്ങനെ അഞ്ച് തരം പ്ളാസ്റ്റിക്കുകളുടെ കണികകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പഠനം നടത്തിയ 22 പേരുടെ രക്ത സാമ്പിളുകളില്‍ 17 എണ്ണത്തിലും പ്ളാസ്റ്റിക് കണികകള്‍ കണ്ടെത്തിയിട്ടുണ്ട്.

പാക്കിങ്ങിന് ഉപയോഗിക്കുന്ന പോളിത്തിലിന്‍ ടെറഫ്തലേറ്റ്, വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കായ പോളിസ്റ്റിറീന്‍ ‍, പ്ളാസ്റ്റിക് കാരി ബാഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിത്തിലിന്‍ തുടങ്ങിയ പ്ളാസ്റ്റിക്കുകളാണ് പ്രധാനമായും രക്തത്തില്‍ കണ്ടെത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.