ജാതി വിവേചനം നിരോധിച്ച് ബില്‍ ‍, യു.എസിലെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ

ജാതി വിവേചനം നിരോധിച്ച് ബില്‍ ‍, യു.എസിലെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ

Breaking News USA

ജാതി വിവേചനം നിരോധിച്ച് ബില്‍ ‍, യു.എസിലെ ആദ്യ സംസ്ഥാനമായി കാലിഫോര്‍ണിയ
സാക്രമെന്റോ: ജാതി വിവേചനം നിരോധിച്ച് ബില്‍ പാസ്സാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി കാലിഫോര്‍ണിയ.

ചൊവ്വാഴ്ച സംസ്ഥാന സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ അഞ്ചിനെതിരെ 21 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഇന്ത്യ അടക്കം തെക്കെനേഷ്യന്‍ വംശജര്‍ക്കു സംരക്ഷണം നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വെച്ചാല്‍ നിയമമായി മാറും.

വംശം, മതം, ലിംഗം, ഭിന്നശേഷി എന്നിവയ്ക്കു പുറമേ ജാതിയുടെ പേരിലും വിവേചനം നിരോധിക്കപ്പെടും. അഫ്ഗാന്‍ വംശജയും കാലിഫോര്‍ണിയ സെനറ്റിലെ ആദ്യ മുസ്ളീമുമായ ആയിഷ വഹാബ് ആണ് ബില്‍ അവതരിപ്പിച്ചത്.

ആയിരക്കണക്കിനു വര്‍ഷങ്ങളായി ദശലക്ഷങ്ങളുടെ കൈകളെ ബന്ധിപ്പിച്ചിരിക്കുന്ന അജ്ഞാത ചങ്ങലകളില്‍ നിന്നും മോചനം നല്‍കുന്ന വെളിച്ചമാണ് തങ്ങള്‍ തെളിച്ചിരിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവു കൂടിയായ ആയിഷ പറഞ്ഞു.

ബില്‍ പരിശോധിച്ചു വിലയിരുത്തി നടപടിയെടുക്കുമെന്നു ഗവര്‍ണര്‍ ഗാവിന്‍ ന്യൂസ് അറിയിച്ചു.

എന്നാല്‍ ജാതി വിഷയം അമേരിക്കയില്‍ ഗുരുതരമല്ലെന്നും ഭിന്നിപ്പ് സൃഷ്ടിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷന്‍ പോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നു.

എന്നാല്‍ മേല്‍ ജാതിക്കാരില്‍നിന്ന് വിവേചനം നേരിടുന്നതായി ദളിത് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.