ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ‍; നെതന്യാഹു

ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ‍; നെതന്യാഹു

Breaking News Middle East

ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേലിന്റെ ഏറ്റവും വലിയ ചാമ്പ്യന്മാര്‍ ‍; നെതന്യാഹു
യെരുശലേം: ഫ്രണ്ട്സ് ഓഫ് സീയോന്റെ സ്ഥാപകനായ മൈക്ക് ഇവാന്‍സ് ആതിഥേയത്വം വഹിച്ച ഏകദേശം 400 സുവിശേഷ വിഹിത ക്രൈസ്തവ സഭാ നേതാക്കന്മാരുടെ ഒരു വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇങ്ങനെ പറഞ്ഞു;

“ഞാന്‍ ഭക്തരായ ക്രിസ്ത്യാനികളുടെ ഒരു വലിയ ചാമ്പ്യനാണ് കാരണം ഭക്തരായ ക്രിസ്ത്യാനികള്‍ യിസ്രായേല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ചാമ്പന്മാരാണ്”.

ബാല്‍ഫോര്‍ പ്രഖ്യാപനത്തിലേക്കും യിസ്രായേല്‍ രാഷ്ട്രത്തിന്റെ അടിത്തറയിലേക്കും നയിച്ച ചരിത്രപരമായ ക്രിസ്ത്യന്‍ സയണിസം ഉള്‍പ്പെടെ നെതന്യാഹു തന്റെ 21 മിനിറ്റ് പ്രസംഗത്തിനിടെ നിരവധി വിഷയങ്ങളെ അഭിസംബോധന ചെയ്തു.

സയണിസത്തിന്റെ കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നെതന്യാഹുവിന്റെ മുത്തച്ഛന്‍ റബ്ബി നഥാന്‍ മിലിക്കോവ്സ്കി ഒരു സയണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനും റബ്ബിയും എഴുത്തുകാരനുമായിരുന്നു.

പണ്ഡിതനും അക്കാദമിക് വിദഗ്ദ്ധനുമായ ബെന്‍ഡിയോന്‍ നെതന്യാഹുവായിരുന്നു പ്രധാനമന്ത്രിയുടെ പിതാവ്. യു.എസിലെ ക്രിസ്ത്യന്‍ സമൂഹത്തിനു ഈ സമയത്ത് യിസ്രായേലിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നു ഇവാന്‍സ് ചോദിച്ചു.

ഇപ്പോള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ യുവതലമുറയെ പഠിപ്പിക്കുക, നിങ്ങളുടെ വിശ്വാസം, നിങ്ങളുടെ അറിവ്, നിങ്ങളുടെ പാരമ്പര്യം എന്നിവ യിസ്രായേലിനു പ്രയോജനപ്പെടുത്തുക അദ്ദേഹം ഓര്‍പ്പിച്ചു.