രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍

രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍

Breaking News India

രാജ്യത്ത് 8 മാസത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 525 ആക്രമണങ്ങള്‍
ന്യൂഡെല്‍ഹി: 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്നത് 525 ആക്രമണങ്ങള്‍ ‍. 23 സംസ്ഥാനങ്ങളിലായി നടന്ന ആക്രമണങ്ങളുടെ കണക്ക് പുറത്തു വിട്ടത് യുണൈറ്റഡ് ക്രിസ്ത്യന്‍ കൌണ്‍സില്‍ എന്ന സംഘടനയാണ്.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം, 211. ഛത്തീസ്ഗഢ് 118, ഹരിയാന-39 എന്നിങ്ങനെയാണ് കണക്കുകള്‍ ‍. നൂറുകണക്കിന് പള്ളികള്‍ തകര്‍ക്കപ്പെടുകയും ഏകദേശം 200 വപേര്‍ കൊല്ലപ്പെടുകയും ചെയ്ത മണിപ്പൂരിനെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 13 ജില്ലകളില്‍ ക്രൈസ്തവരുടെ ജീവിതം തികച്ചും അപകടകരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ മാത്രം ഇക്കൊല്ലം 51 ആക്രമണങ്ങളുണ്ടായി. കൊണ്ടഗാവ് (ഛത്തീസ്ഗഢ്), അസംഗഡ് (യു.പി) എന്നിവിടങ്ങളില്‍ 13 വീതവും കാണ്‍പൂരില്‍ 12ഉം, ഹര്‍ദോയ്, മഹാരാജ്ഗഞ്ച്, കാനിനഗര്‍ ‍, മൌ എന്നിവിടങ്ങളില്‍ 10 വീതവും ആക്രമണം നടന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി 520 ക്രൈസ്തവരെ കേസുകളില്‍ കുടുക്കി.

ചില ഗ്രാമങ്ങളില്‍ കുടിവെള്ളവും പൊതു നിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ വിവേചന പരമായ നടപടികളും ക്രൈസ്തവര്‍ നേരിടുന്നു. സ്വന്തം നിലയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നില്ല തുടങ്ങിയ ഹീന നടപടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.