പ്രാര്‍ത്ഥനാ ക്യാമ്പെയ്നിന്റെ ഫലം: 13 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

പ്രാര്‍ത്ഥനാ ക്യാമ്പെയ്നിന്റെ ഫലം: 13 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

Asia Breaking News Others

പ്രാര്‍ത്ഥനാ ക്യാമ്പെയ്നിന്റെ ഫലം: 13 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം
അസ്മര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി 10 വര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നരകയാതന അനുഭവിച്ച 13 വിശ്വാസികള്‍ക്ക് ജയില്‍ മോചനം.

തടവുകാരില്‍ 7 സ്ത്രീകളും ആറു പുരുഷന്മാരുമാണ് മോചിതരായതെന്ന് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് ക്രിസ്ത്യന്‍ മിനിസ്ട്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് എറിത്രിയന്‍ സഭാ നേതാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ലോക ക്രൈസ്തവ സമൂഹത്തോട് വിഒഎം ആഹ്വാനം ചെയ്യുകയും ഇതിനായി ക്യാമ്പെയ്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

7000 ദിവസങ്ങളായി അന്യായമായി തടവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍മാരായ ഹെയ്ലി നൈസ്ഗി, കിഫ്ലു ഗെബ്രെമെസ്കെല്‍ എന്നിവരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രാര്‍ത്ഥനയും ക്യാമ്പെയ്നും.

ഇതോടനുബന്ധിച്ച് എറിത്രിയന്‍ എംബസിക്ക് കത്തുകളയയ്ക്കാനും ആഹ്വാനം നല്‍കി. ഇതേത്തുടര്‍ന്ന് 10000 ത്തിലധികം ആളുകള്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.

എന്നാല്‍ പാസ്റ്റര്‍മാരായ ഹെയ്ലിയെയും കിഫ്ലുവിനെയും മോചിപ്പിച്ചിട്ടില്ല.

അവരുള്‍പ്പെടെ ഏകദേശം 300-ലധികം ക്രൈസ്തവര്‍ ഇപ്പോഴും വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അവരുടെ മോചനത്തിനായി ദൈവമക്കള്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും വിഒഎംന്റെ വക്താവ് ടോഡ് നെറ്റില്‍ടണ്‍ പറഞ്ഞു.

ക്യാമ്പെയ്നില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും അറിയിച്ചു.