ചൈനയിലെ മെഗാ ചര്‍ച്ച് പൊളിച്ച് ബുദ്ധ ക്ഷേത്രം പണിയുവാനുള്ള ശ്രമം വിശ്വാസികള്‍ തടഞ്ഞു

Breaking News Global Top News

ഹെനാന്‍ പ്രവിശ്യ: ചൈനയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്ന മെഗാചര്‍ച്ചിന്‍റെ ആരാധനാലയം സര്‍ക്കാരിന്‍റെ പിന്‍തുണയോടെ പൊളിച്ചുമാറ്റി അവിടെ ബുദ്ധ ക്ഷേത്രം പണിയുവാനുള്ള ശ്രമം വിശ്വാസികള്‍ ഐക്യമായി പ്രതിരോധിച്ചു.

ഹെനാന്‍ പ്രവിശ്യയിലെ ലിങ്ബാവോയിലെ മെങ്ങന്‍ ചര്‍ച്ചിന്‍റെ ആരാധനാലയമാണ് പൊളിച്ചുമാറ്റാന്‍ ശ്രമം നടന്നത്.

ചര്‍ച്ച് കെട്ടിടം പൊളിച്ചു മാറ്റുന്നതിനു മുന്നോടിയായി പ്രാദേശിക ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചിലെ വൈദ്യുതിയും വാട്ടര്‍ സപ്ലേ ബന്ധവും വിച്ഛേദിക്കാനായി ജൂലൈ 28-ന് ഒരു ഇലക്ട്രീഷ്യനെ നിയോഗിച്ച് അയയ്ക്കുകയുണ്ടായി. എന്നാല്‍ ചര്‍ച്ചിലെ വിശ്വാസികള്‍ ഒന്നടങ്കം ഇതിനെ പ്രതിരോധിച്ചു.

വിശ്വാസികള്‍ അധികാരിയുടെ നടപടിക്കെതിരായി 147 പേരുടെ ഒപ്പിട്ട ഒരു നിവേദനം മേലധികാരിക്കു സമര്‍പ്പിച്ചു. ചര്‍ച്ച് കെട്ടിടം നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആവശ്യമുള്ള എല്ലാ അംഗീകൃത രേഖകളും ഉണ്ടെന്നും അതുകൊണ്ട് ആരാധനാലയം പൊളിച്ചു മാറ്റരുതെന്നും ആവശ്യപ്പെട്ടു.

നിവേദനം സ്വീകരിച്ച മേല്‍ ഉദ്യോഗസ്ഥന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതായി ചര്‍ച്ച് നേതാവ് പറഞ്ഞു. ചൈനയില്‍ ഇതുപൊലെ നൂറു കണക്കിന് ആരാധനാലയങ്ങള്‍ അധികാരികള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്.

 

 

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.