നൈജീരിയായില്‍ 8 ക്രൈസ്തവരെ ചുട്ടുകൊന്നു

Breaking News Global Top News

സാംഫാര: നൈജീരിയായില്‍ മുഹമ്മദ് പ്രവാചകനെ നിന്ദിച്ചു സംസാരിച്ചു എന്നാരോപിച്ച് മുസ്ലീങ്ങള്‍ നടത്തിയ കലാപത്തില്‍ 8 ക്രൈസ്തവരെ ജീവനോടെ ചുട്ടുകൊന്നു.

നൈജീരിയായിലെ സാംഫാര പ്രവിശ്യയിലെ തലാത്തമഫാരയിലെ അബ്ദു ഗുസവു പോളിടെക്നിക്കിലാണ് കലാപത്തിനു തുടക്കമിട്ടത്.

ഇവിടത്തെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവാചകനെ നിന്ദിച്ചു സംസാരിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചില ക്രൈസ്തവ വിദ്യാര്‍ത്ഥികളും അനുകമ്പയുള്ള ചില മുസ്ലീം കുട്ടികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മുഹമ്മദിനെ നിന്ദിച്ചു എന്ന വാര്‍ത്ത പരന്നതോടെ മുസ്ലീങ്ങള്‍ തെരുവിലിറങ്ങുകയും നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ഒരു വീട്ടില്‍ അതിക്രമിച്ചു കയറി വീടിനുള്ളില്‍ അഭയം തേടിയ ക്രൈസ്തവരുടെ മേല്‍ തീകൊളുത്തി 8 പേര്‍ ജീവനോടെ കത്തിയമര്‍ന്നു.

അക്രമികള്‍ പല സ്ഥലങ്ങളിലും നിരവധി ക്രൈസ്തവരെ ആക്രമിക്കുകയുമുണ്ടായി.

 

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.