പാലുകൊടുത്തു വളര്‍ത്തിയ യജമാനനെ പെരുമ്പാമ്പ് കൊന്നു.
പെന്‍സില്‍വാനിയ: പാലും തേനും ഊട്ടി വളര്‍ത്തിയ പെരുമ്പാമ്പ് യജമാനനെ കൊന്നു തിന്നാനുള്ള ശ്രമത്തിനിടയില്‍ പോലീസിന്റെ വെടിയേറ്റു ചത്തു.
യജമാനന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. അമേരിക്കയില്‍ പെന്‍സില്‍വാനിയയിലാണ് സംഭവം. 15 അടിയോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് 28 കാരന്‍ സ്നേഹിച്ചു വളര്‍ത്തിയത്.
വീട്ടില്‍ തന്നോടൊപ്പമുണ്ടായിരുന്ന പെരുമ്പാമ്പ് യുവാവിന്റെ കഴുത്ത് വരിഞ്ഞു മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ യുവാവ് ബോധരഹിതനായി നിലത്തു വീണു.
ഇതുകണ്ട് സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ കൂടെയുണ്ടായിരുന്ന കുടുംബാംഗം വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘമെത്തിയപ്പോള്‍ യുവാവ് മരണത്തോട് മല്ലിടുന്ന രംഗമാണ് കാണാന്‍ കഴിഞ്ഞത്.
ഉടന്‍തന്നെ പോലീസ് പാമ്പിനെ വെടിവെച്ച് കൊലപ്പെടുത്തി. പാമ്പിന്റെ പിടിയില്‍നിന്നും രക്ഷപെട്ട യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നാലു ദിവസങ്ങള്‍ക്കുശേഷം യുവാവ് മരിച്ചു.

