8 മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന വിശ്വാസിയെ കൊലപ്പെടുത്തി

8 മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന വിശ്വാസിയെ കൊലപ്പെടുത്തി

Africa Breaking News

8 മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന വിശ്വാസിയെ കൊലപ്പെടുത്തി
കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ ക്രിസ്ത്യന്‍ ‍-ഇസ്ളാം സംവാദത്തെത്തുടര്‍ന്ന് മുസ്ളീങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതില്‍ കോപാകുലരായ മുസ്ളീം യാഥാസ്ഥികര്‍ വിശ്വാസിയെ പതിയരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി.

കിയാങ്ക് വാന്‍ഡി ജില്ലയില്‍ സിരിമുല ഗ്രാമത്തിലാണ് സംഭവം നടന്നത്. കിബോഗ ജില്ലയിലെ കവേകി സബ് കൌണ്ടിയിലെ നിയാമിരിങ്ങാ ഗ്രാമത്തിലെ എലീം പെന്തക്കോസ്തല്‍ ചര്‍ച്ചിലെ വിശ്വാസിയായ റോബര്‍ട്ട് ബിവഞ്ചിയാണ് (28) കൊല്ലപ്പെട്ടത്.

റോബര്‍ട്ട് ബിവഞ്ചിയും അസിസ്റ്റന്റ് പാസ്റ്റര്‍ ആംബ്രൂസ് മുഗിഷയും (25) ജൂലൈ 6-ന് സിരിമുല ഗ്രാമത്തില്‍വച്ച് മുസ്ളീങ്ങളുമായി പരസ്യ സംവാദത്തില്‍ ഏര്‍പ്പെട്ടു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംവാദം.

സംവാദത്തില്‍ 8 മുസ്ളീങ്ങള്‍ യേശുക്രിസ്തുവിനെ സ്വീകരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇതില്‍ അരിശം പൂണ്ട മുസ്ളീങ്ങള്‍ ചിലര്‍ ചേര്‍ന്ന് ഇരുവരെയും ആക്രമിക്കുവാന്‍ ശ്രമം നടത്തി. എന്നാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ മൂലം നടന്നില്ല.

ബിവഞ്ചിയും മുഗിഷയും തിരികെ ഗ്രാമത്തിലേക്കു തിരിച്ചു. ഒരു ചതുപ്പു സ്ഥലം താണ്ടി യാത്ര തുടരവേ സിരിമുല ഗ്രാമത്തിലുള്ള കുറച്ച് അധികം പേര്‍ അടുത്തുള്ള കാട്ടില്‍ പതിയിരിക്കുകയായിരുന്നു. ഇവര്‍ ഇരുവരുടെയും മുമ്പില്‍ ചാടി വീണ് അള്ളാഹു അക്ബര്‍ ‍, അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

തുടര്‍ന്ന് ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ബൈബിളുകളും അനുബന്ധ പുസ്തകങ്ങളും മറ്റും പിടിച്ചു വാങ്ങി കത്തിച്ചു. തുടര്‍ന്ന് വടികളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ മുഗിഷ പിന്നീട് വെളിപ്പെടുത്തി.

തലയ്ക്കടിയേറ്റ ഞാന്‍ ഒരു ജലാശയത്തിലേക്കു എടുത്തുചാടി നീന്തി അക്കരെ കടന്നു. എന്നാല്‍ ഓടി രക്ഷപെടാന്‍ കഴിയാതിരുന്ന ബിവഞ്ചിയെ അക്രമികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശേഷം അക്രമികള്‍ രക്ഷപെട്ടു.

അക്രമികളില്‍ അഷറഫ് കമ്പാമ്പ. കബഗാംബി കാദിരി എന്നിവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും മുഗിഷ പറഞ്ഞു. വഴിയാത്രക്കാരാണ് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന ബിവഞ്ചിയെ കണ്ടെത്തിയത്. തുടര്‍ന്ന് മുഗിഷയെയും കണ്ടെത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ഇരുവരെയും യാത്രക്കാര്‍ കിബോഗയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും എലീം പെന്തക്കോസ്തു ചര്‍ച്ചിലെ പാസ്റ്റര്‍ ഗോഡ്ഫ്രി ജൂലൈ 10-ന് സന്ദര്‍ശിച്ചു. അന്നു രാത്രി 11 മണിയോടെ ബിവഞ്ചി മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നും ജൂലൈ 12-ന് ശവസംസ്ക്കാര ശുശ്രൂഷ നടത്തിയതായും പാസ്റ്റര്‍ ഗോഡ്ഫ്രി പറഞ്ഞു.

സംഭവത്തില്‍ കിബോഗ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതികളായ ചിലരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. എലീം സഭയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പാസ്റ്റര്‍ മുഗിഷയെ സിരിമുല ഗ്രാമത്തില്‍ ഔട്ട് റീച്ച് പ്രവര്‍ത്തനത്തിനു അയയ്ക്കുകയും അവിടെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഡിബേറ്റ് നടത്തിയത്.

ഇതേത്തുടര്‍ന്ന് ഈ സ്ഥലത്തുനിന്നും കടുത്ത ഭീഷണി ഉണ്ടായിരുന്നു. അതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ പാസ്റ്റര്‍ മുഗിഷയും ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു വന്ന 5 വിശ്വാസികളും ഇവിടെ നിന്നും മാറിനില്‍ക്കേണ്ടതായും വന്നു.