2 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 68 ക്രൈസ്തവര്‍

2 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 68 ക്രൈസ്തവര്‍

Africa Breaking News

നൈജീരിയായില്‍ 2 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 68 ക്രൈസ്തവര്‍

അബുജ: ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രമായ നൈജീരിയാ#യില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 68 ക്രൈസ്തവര്‍ ‍.

മധ്യസംസ്ഥാനമായ ബെന്യു സംസ്ഥാനത്തു മാത്രമുള്ള കണക്കാണിത്. ക്രൈസ്തവര്‍ അവരുടെ ജന്മദേശത്ത് ഉന്മൂലനാശത്തിനിരയാകുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയരായി പ്രവര്‍ത്തിക്കുകയാണെന്ന് മാകുര്‍ദ്ദി ഡയോസിസ് ബിഷപ് ചിക്പ അനശ്ബിയെ ഉദ്ധരിച്ച് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയാണ് വാര്‍ത്ത പുറത്തു വിട്ടത്.

കൊല്ലപ്പെട്ടവരെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. പലരും തട്ടിക്കൊണ്ടുപോകലിനിരയാകുകയോ ഭയം മൂലം നാടുവിടുകയോ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫുലാനി മുസ്ളീങ്ങള്‍ ക്രൈസ്തവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയോ, കൊള്ളയടിക്കുകയോ ചെയ്യുന്നു.

സ്ഥലവാസികളായ ക്രൈസ്തവരെ കന്നുകാലികളെ മേയിക്കുന്ന ഫിലാനി മുസ്ളീം നാടോടികളാണ് നിരന്തരമായി ആക്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.