യു.പി.എഫ് വിദ്യാര്‍ത്ഥി ക്യാംപ് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍
ഷാര്‍ജ: യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെലോഷിപ്പ് (യു.പി.എഫ്) വിദ്യാര്‍ത്ഥി ക്യാംപ് ആഗസ്റ്റ് 22-24 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും.
ദിവസവും രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ക്യാംപില്‍ എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. 4 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കു പങ്കെടുക്കാമെന്നു കോഓര്‍ഡിനേറ്റര്‍മാരായ പാസ്റ്റര്‍ സാം അടൂര്‍ , ജിബു മാത്യു എന്നിവര്‍ അറിയിച്ചു.
ഷാര്‍ജ, ദുബായ്, അദ്മാന്‍ എന്നീ എമിറേറ്റുകളിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യു.പി.എഫ് 1982 -ല്‍ ആണ് ആരംഭിച്ചത്. 2007 മുതല്‍ വിദ്യാര്‍ത്ഥി ക്യാംപ് നടത്തി വരുന്നു. പാസ്റ്റര്‍ രാജന്‍ ഏബ്രഹാം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

