ക്യൂബന്‍ ജനതയുടെ കൈകളിലേക്ക് ലക്ഷക്കണക്കിന് ബൈബിളുകള്‍ എത്തുന്നു
ഹവാന: ക്യൂബന്‍ ക്രൈസ്തവര്‍ ഇപ്പോള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. അവരുടെ ജീവവായു ഇപ്പോള്‍ ദൈവവചനമാണ്. ലക്ഷക്കണക്കിന് ബൈബിളുകളാണ് ക്യൂബന്‍ ക്രൈസ്തവര്‍ക്കായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
കാനേഡിയന്‍ ബൈബിള്‍ സൊസൈറ്റിയാണ് മില്യണ്‍ ബൈബിളുകള്‍ ഇപ്പോള്‍ ക്യൂബന്‍ മണ്ണിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ക്യൂബയില്‍ സഭകള്‍ ഇപ്പോള്‍ ധ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും 15% വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
നേരത്തേ വിശ്വാസികളായിരുന്നവരുടെ പക്കല്‍ പഴയ ബൈബിളുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പഴയതു മാറ്റി പുതിയ ആകര്‍ഷണീയമായ ബൈബിളുകളാണ് കാനേഡിയന്‍ ബൈബിള്‍ സൊസൈറ്റി എത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ക്യൂബന്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ നേതാവ് അലൈന്‍ മൊണ്ടാനോ ഹെഡ്സ് പറഞ്ഞു.
ക്യൂബന്‍ ജനത ഇപ്പോള്‍ എന്താഗ്രഹിക്കുന്നുവോ അത് നിറവേറിക്കൊണ്ടിരിക്കുകയാണെന്ന് ക്യൂബന്‍ ചര്‍ച്ച് കൗണ്‍സില്‍ അംഗം പാസ്റ്റര്‍ ജോയല്‍ ഒര്‍ട്ടിഗ ഡോപികോ പറഞ്ഞു. ക്യൂബയിലെ 11 മില്യണ്‍ ജനതയില്‍ 100 ശതമാനവും സാക്ഷരരാണ്.
ക്യൂബ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വളര്‍ച്ചയ്ക്കൊപ്പം ആത്മീകമായും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ക്യൂബയ്ക്ക് ഇപ്പോള്‍ വലിയ മാറ്റം തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പല വിഘ്നങ്ങള്‍ക്കും മാറ്റം വന്നുകൊണ്ടിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ദൈവവചനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനേഡിയന്‍ ബൈബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമെന്ന് നേതാക്കള്‍ പറഞ്ഞു.

