ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂഡെല്‍ഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80:20 അനുപാദം റദ്ദാക്കിയ കേരളാ ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധവും മുസ്ളീം വിഭാഗത്തിന്റെ അവകാശം നിഷേധിക്കുന്നതുമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഉത്തരവിനെതിരെ കേരളാ സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എല്ലാ ഹര്‍ജിയും ഒരുമിച്ചു പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ഭൂഷണ് ആര് ഗവാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് അറിയിച്ചു.

