ക്രിസ്തുവിനെ സ്വീകരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമം

Breaking News Global

ക്രിസ്തുവിനെ സ്വീകരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമം
ഉഗാണ്ട: ഉഗാണ്ടയില്‍ യുവതി ഇസ്ലാം മതം വിട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് സ്വന്തം മാതാപിതാക്കള്‍ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടത്തി.

 

കിഴക്കന്‍ ഉഗണ്ടയിലെ കിബുകുവിലെ നന്ദരി ഗ്രാമത്തിലെ നമുസിസി ബിരിയി (21)യെയാണ് പിതാവ് കിബിദ മുയെംബ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നമുസിസി അടുത്തകാലത്ത് ഗ്രാമത്തില്‍ നടന്ന ഒരു സുവിശേഷ യോഗത്തില്‍ പങ്കെടുക്കുകയും യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ പഠിച്ച് രക്ഷിക്കപ്പെടുകയുമുണ്ടായി.

 

നവംബര്‍ 12-ന് നമുസിസി യോഗത്തില്‍ പങ്കെടുത്തശേഷം രാത്രി 7 മണിക്ക് വീട്ടിലെത്തി. ഈ സമയം കോപാകുലനായ പിതാവ് കിബിദ മകളോട് വഴക്കിട്ടു. ഒരു തടിക്കഷണം എടുത്ത് മകളെ ക്രൂരമായി അടിച്ച് അവശയാക്കി. ഈ സമയം മാതാവും വീട്ടിലുണ്ടായിരുന്നു. മാതാവും ആക്രമണത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് പിന്നീട് ആശുപത്രി ചികിത്സയ്ക്കിടെ നമുസിസി സഭാ പാസ്റ്ററോടു പറഞ്ഞു.

 

സംഭവ സമയത്ത് പരിക്കേറ്റു ഗുരുതരാവസ്ഥയില്‍ കിടന്ന നമുസിസിയെ അയല്‍വാസികളും, സഭയിലെ വിശ്വാസികളുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരമാകമാനം മുറിവേറ്റ് രകതം വാര്‍ന്ന നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിയത്. മകള്‍ ഇസ്ലാം മത പ്രവാചകന് എതിരായി പ്രവര്‍ത്തിച്ചു, അവള്‍ മരണം അര്‍ഹിക്കുന്നുണ്ടെന്നും അവളെ ഞാന്‍ കൊല്ലുമെന്നും കിബിദ പറഞ്ഞു.

1 thought on “ക്രിസ്തുവിനെ സ്വീകരിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്താന്‍ ശ്രമം

  1. Spot on with this write-up, I really suppose this web site needs far more consideration. I’ll in all probability be once more to learn much more, thanks for that info.

Leave a Reply

Your email address will not be published.