ഇന്തോനേഷ്യയിലെ മത നിയമം: 1000 സഭാ ഹാളുകള്‍ അടച്ചുപുട്ടി

Breaking News Global

ഇന്തോനേഷ്യയിലെ മത നിയമം: 1000 സഭാ ഹാളുകള്‍ അടച്ചുപുട്ടി
ജക്കാര്‍ത്ത: 2006-ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പസ്സാക്കിയ മത നിയമത്തിന്റെ ദോഷ ഫലത്താല്‍ രാജ്യത്ത് 1000ത്തിലധികം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി.

‘മത ഐക്യം’ എന്ന പേരില്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു പാസാക്കിയ നിയമ പ്രകാരം മത ന്യൂനപക്ഷങ്ങള്‍ ആരാധനാലയങ്ങള്‍ പണിയുന്നതിനു മുമ്പായി പ്രാദേശിക തലത്തില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരില്‍നിന്നും ഒപ്പു ശേഖരണം നടത്തി ഭൂരിപക്ഷ തീരുമാനപ്രകാരം മാത്രമേ നിശ്ചിത സ്ഥലത്തു ആരാധനാലയങ്ങള്‍ പണിയാവൂ എന്നാണ് നിയമം.

 

ഈ വിചിത്ര നിയമം മൂലം രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിസേര്‍ച്ചറര്‍ ആന്‍ഡ്രിയാസ് ഹര്‍സോനോ പറഞ്ഞു. ക്രൈസ്തവര്‍ 90 ശതമാനം പേരും അവരുടെ സ്വന്തം ഭവനങ്ങളിലോ, വാടക കെട്ടിടങ്ങളിലോ ആണ് ആരാധന നടത്തുന്നത്.

 

ഇവിടങ്ങളില്‍ പ്രാദേശിക ആരാധനാലയങ്ങള്‍ പണിയാനായി ഒപ്പു ശേഖരണങ്ങള്‍ നടത്തുമ്പോള്‍ ഭൂരിപക്ഷ മതക്കാരായ മുസ്ലീങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായ നിലപാടുകള്‍ എടുത്ത് ഒപ്പിടുകയാണ് പതിവ്. ഇതുമൂലം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് 1000ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ പണി പൂര്‍ത്തീകരിക്കാതെയോ, ആരാധന നടത്താന്‍ കഴിയത്തവണ്ണമോ പൂട്ടിക്കെട്ടുകയുണ്ടായി.

 

ഒപ്പു ശെഖരണത്തില്‍ ക്രൈസ്തവര്‍ക്കെതിരായി കൂടുതല്‍ പേര്‍ ഒപ്പിട്ടാല്‍ ഭരണകൂടം സഭാ ഹാളുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലാ എന്നതാണ് സ്ഥിതി. രാജ്യത്ത് ഇപ്പോള്‍ 80 ശതമാനം ആരാധനാ സ്ഥലങ്ങളും വീടുകളിലാണ്. വിശ്വാസികളുടെ എണ്ണം പെരുകുന്നതനുസരിച്ച് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിക്കാതെ പോകുന്നു. ഇന്തോനേഷ്യയുടെ 10 ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍ ‍.

1 thought on “ഇന്തോനേഷ്യയിലെ മത നിയമം: 1000 സഭാ ഹാളുകള്‍ അടച്ചുപുട്ടി

Leave a Reply

Your email address will not be published.