കുടുംബ പ്രശ്നം: വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെ പേര്‍

കുടുംബ പ്രശ്നം: വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെ പേര്‍

Breaking News Kerala

കുടുംബ പ്രശ്നം: വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെ പേര്‍

തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങള്‍ മൂലം കേരളത്തില്‍ വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെപ്പേര്‍ ‍.

പത്തു വര്‍ഷമായി ഈ സ്ഥിതി തുടരുകയാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ കേരളത്തിലുണ്ടായ 8237 ആത്മഹത്യകളില്‍ 3213 എണ്ണത്തിലും പ്രധാന കാരണം കുടുംബത്തിലെ പ്രശ്നങ്ങളാണ്.

2017-ല്‍ ഇതേ കാരണത്താല്‍ ആത്മഹത്യ ചെയ്തവര്‍ 3147 പേരാണ്. രണ്ടാമത്തെ പ്രധാന കാരണങ്ങള്‍ രോഗങ്ങളാണ്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളാണ് കതൂടുതലും പേരെ ആത്മഹത്യയിലേക്ക് നയിച്ചത്. മാനസീകാസ്വാസ്ഥ്യവും വിഷാദ രോഗങ്ങളുമാണ് രോഗങ്ങളില്‍ രണ്ടാമത്തെ കാരണം.

രോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 1798-ല്‍നിന്ന് 2122 ആയി വര്‍ദ്ധിച്ചു. ദേശീയ തലത്തിലും കുടുംബ പ്രശ്നങ്ങളും രോഗങ്ങളുമാണ് ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങള്‍ ‍. 2018-ല്‍ രാജ്യത്ത് 30.4 ശതമാനം പേര്‍ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നങ്ങള്‍ മൂലമാണ്.

17.1 ശതമാനം പേര്‍ രോഗങ്ങള്‍ കാരണവും. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നമ്മുടെ ബുദ്ധിമുട്ടുകള്‍ ഏറ്റവും അടുത്തുള്ള പ്രീയപ്പെട്ടവരുമായി പങ്കു വെയ്ക്കുക. മാനസീകാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. എല്ലാറ്റിനും ഏക ഉത്തരം യേശുക്രിസ്തു മാത്രമാണ്.

യേശു എല്ലാവരേയും സ്നേഹിക്കുന്നു. ആശ്വസിപ്പിക്കുന്നു. സകല പ്രശ്നങ്ങള്‍ക്കും ഉത്തരം യേശുക്രിസ്തു മാത്രമാണ്.